Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും നാശനഷ്​ടം

text_fields
bookmark_border
കാറ്റിലും മഴയിലും നാശനഷ്​ടം
cancel
മുട്ടം: കാറ്റിലും മഴയിലും കനത്ത നാശനഷ്​ടം. മരംവീണ് മൂന്ന്​ വീടുകൾ തകർന്നു. ഒട്ടേറെ പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. റബർ, കാപ്പി, കൊടി, കപ്പ, വാഴ, കമുക് തുടങ്ങിയ കാർഷിക വിളകൾ നശിച്ചു. തൊടുപുഴ-പുളിയന്മല സംസ്ഥന പാതയിൽ മൂന്നാംമൈൽ മുതൽ മുട്ടം വരെ രണ്ട്​ കിലോമീറ്റർ ദൂരം മരങ്ങൾ റോഡിലേക്കുവീണ് ഗതാഗതം തടസ്സപ്പെട്ടു. മുട്ടം- തുടങ്ങനാട് റോഡിലും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. അരുൺ ചെറിയാൻ പൂച്ചക്കുഴിയുടെ വീട്​ തേക്കുമരംവീണ് ഭാഗികമായി തകർന്നു. കുഴിയമ്പാട്ട് രാജുവിന്‍റെ ഗോഡൗണിന്‍റെ മേൽക്കുര പറന്നുപോയി​. തോട്ടുങ്കര അറയ്​ക്കൽ കോളനി സി.ആർ. ബിജിയുടെ വീടിന്‍റെ മേൽക്കൂര പൂർണമായി തകർന്നു. മുട്ടത്തെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ട്. റോഡുകളിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം വൈകിയാണ് നടക്കുന്നത്. tdl mltm8 കുഴിയമ്പാട്ട് രാജുവിന്‍റെ ഗോഡൗണിന്‍റെ മേൽക്കൂര പറന്ന് മരത്തിൽ തങ്ങിനിൽക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story