Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ.എച്ച്​.ആർ.എ ഓഫിസ്...

കെ.എച്ച്​.ആർ.എ ഓഫിസ് ഉദ്​ഘാടനം

text_fields
bookmark_border
കട്ടപ്പന: കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറന്‍റ്​ അസോ. കട്ടപ്പന യൂനിറ്റ് കമ്മിറ്റി ഓഫിസ് ഉദ്​ഘാടനം മേയ്‌ ഒന്നിന് രാവിലെ 10.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം മറ്റപ്പള്ളി ബിൽഡിങ്ങിൽ ആരംഭിക്കുന്ന ഓഫിസ് സംസ്ഥാന പ്രസിഡന്‍റ്​ ജി. ജയപാൽ ഉദ്​ഘാടനം ചെയ്യും. കട്ടപ്പന യൂനിറ്റ് പ്രസിഡന്‍റ്​ സജീന്ദ്രൻ പൂവങ്കാൽ അധ്യക്ഷതവഹിക്കും. ഹോട്ടൽ ഹൈജിൻ മോനിട്ടറിങ് കമ്മിറ്റിയുടെ ഉദ്​ഘാടനം കട്ടപ്പന നഗരസഭ അധ്യഷ ബീന ജോബി നിർവഹിക്കും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്​ഘാടനം, സാമ്പാദ്യപദ്ധതിയുടെ ആദ്യഫണ്ട്‌ സ്വീകരണം എന്നിവയും നടക്കും. വാർത്തസമ്മേളനത്തിൽ കട്ടപ്പന യൂനിറ്റ് പ്രസിഡന്‍റ്​. സജീന്ദ്രൻ പൂവാങ്കൽ, ബിനോയി സെബാസ്റ്റ്യൻ, സിജികുമാർ, തോമസ് സണ്ണി, ജിബിൻ, ജയേഷ്, സുനിൽ, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story