Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹാൻഡ്​​ബാൾ ക്യാമ്പ്

ഹാൻഡ്​​ബാൾ ക്യാമ്പ്

text_fields
bookmark_border
തൊടുപുഴ: ജില്ല ഹാൻഡ്​ബാൾ അസോസിയേഷന്‍റെയും കുമാരമംഗലം സ്റ്റാർ ക്ലബിന്‍റെയും നേതൃത്വത്തിൽ സമ്മർ പരിശീലനക്യാമ്പ് മേയ് മൂന്നിന് രാവിലെ ഏഴിന്​ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. 2003 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8943145334. ബാര്‍ അസോ. ഭാരവാഹികള്‍ ചുമതലയേറ്റു മുട്ടം: ജില്ല ബാര്‍ അസോസിയേഷന്‍റെ 2022-23 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. അഡ്വ. ജോസ് ജോര്‍ജ് ശാസ്താംകുന്നേൽ, വൈസ് പ്രസിഡന്‍റ്​ അഡ്വ. അഞ്ജു കെ.സുരേന്ദ്രന്‍, സെക്രട്ടറി അഡ്വ. അഖില്‍ എസ്.ദാസ്, ജോയന്‍റ് സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ജേക്കബ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ജിബോയി ചെറിയാന്‍, അഡ്വ. ജോണ്‍ ജോസഫ്, അഡ്വ. എ. അരുണ്‍കുമാർ, അഡ്വ. ഇ.എസ്​. ബാദുഷ, അഡ്വ. ബി. ബസാജിന്‍ലാല്‍ എന്നിവരാണ്​ ചുമതലയേറ്റത്​. മല അരയ മഹാസഭ വാർഷികം തൊടുപുഴ: അഖില തിരുവിതാംകൂർ മല അരയ മഹാസഭ തൊടുപുഴ 54ആം ശാഖയുടെ വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്‍റ്​ കെ.ബി. ശങ്കരൻ ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: കെ.കെ. സോമൻ കാക്കരയാനിക്കൽ (പ്രസി), എം.ജി. മിനി കുന്നത്താനിക്കൽ (വൈസ്​ പ്രസി), പി.എൻ. സജീവൻ ചാമപ്പാറയിൽ (സെക്ര), പി.കെ. രാജേന്ദ്രൻ പൈതക്കൽ (ജോ. സെക്ര), പി.കെ. സുരേന്ദ്രൻ പഴയരിക്കാട്ട് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story