Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിയിറക്കിനെതിരെ കേരള...

കുടിയിറക്കിനെതിരെ കേരള കോൺഗ്രസ്​ ഹൈകോടതിയിലേക്ക്​

text_fields
bookmark_border
തൊടുപുഴ: വന്യമൃഗങ്ങളെ സംരക്ഷിക്കാൻ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ പദ്ധതിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് കേരള കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ പ്രഫ. എം.ജെ. ജേക്കബ് അറിയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന്​ കൃഷിനാശത്തിൽനിന്ന്​ കർഷകരെ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ കർഷകരുടെ ഭൂമിയിലേക്ക്​ വന്യമൃഗങ്ങൾ ഇറങ്ങി സ്വൈരവിഹാരം നടത്തട്ടെ എന്ന നിലപാടിലാണ്​. ഇതിന്‍റെ ഭാഗമായി കർഷകരെ കൈവശഭൂമിയിൽനിന്ന്​ തുച്ഛമായ പണംനൽകി കുടിയൊഴിപ്പിക്കുകയാണ്. വന്യമൃഗങ്ങൾക്ക് കാട്ടിൽതന്നെ ഭക്ഷണമൊരുക്കാൻ സംവിധാനം ഏർപ്പെടുത്തണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുന്നതിന്​ മുന്നോടിയായി പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം സംഘടിപ്പിച്ചിട്ടുണ്ട്​. സ്വാഗതസംഘം തൊടുപുഴ: മേയ് 30ന് തൊടുപുഴയിൽ നടക്കുന്ന ആർ.എസ്​.പി ലെനിനിസ്റ്റ്​ ജില്ല സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപവത്​കരിച്ചു. യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.എം. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എം.എസ്​. സുരേഷ് ബാബു രക്ഷാധികാരിയും കെ.എം. ഗംഗാധരൻ ചെയർമാനും എ.ആർ. രതീഷ്, എം.കെ. രൂപക്ക് എന്നിവർ ജനറൽ കൺവീനർമാരുമായി 51 അംഗ സ്വാഗതസംഘം രൂപവത്​കരിച്ചു. പാർട്ടി പ്രതിനിധി സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും സെമിനാർ സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസും​ ഉദ്ഘാടനം ചെയ്യും. ദ്വിദിന പഠന ക്യാമ്പ് തൊടുപുഴ: കേരള പ്രിന്‍റേഴ്സ്​ അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമണ്ണിൽ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പും വ്യവസായ വികസന സെമിനാറും സംഘടിപ്പിച്ചു. ക്യാമ്പിന്​ ട്രെയിനർ മനോജ് ടി.ബെഞ്ചമിനും പീരുമേട് വ്യവസായ ഓഫിസർ കെ.എ. രഘുനാഥും നേതൃത്വം നൽകി. ജില്ല പ്രസിഡന്‍റ്​ മധു തങ്കശ്ശേരി അധ്യക്ഷതവഹിച്ചു. അസോ. സംസ്ഥാന രക്ഷാധികാരി പാറത്തോട് ആന്‍റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story