Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:29 AM IST Updated On
date_range 30 April 2022 5:29 AM ISTപീരുമേട് അഗ്നിരക്ഷ യൂനിറ്റിന് ആധുനിക വാഹനം
text_fieldsbookmark_border
പീരുമേട്: അഗ്നിരക്ഷ യൂനിറ്റിന് അധുനിക സംവിധാനങ്ങളുള്ള വാഹനം ലഭ്യമായി. വാഴൂർ സോമൻ എം.എൽ.എ വാഹനം ഫ്ലാഗ്ഓഫ് ചെയ്തു. വാഹനാപകടങ്ങൾ ഉണ്ടായാൽ നീക്കംചെയ്യാനുള്ള ഉപകരണം, ഹൈഡ്രോളിക് യൂനിറ്റ്, അപകടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും വാഹനങ്ങൾ മുറിച്ചുമാറ്റാനുമുള്ള ഉപകരണം, കിണറുകളിലെ വിഷവാതകം നിർമാർജനം ചെയ്യാനുള്ള ഉപകരണം, മൾട്ടി ഗ്യാസ് ഡിറ്റക്ടർ എന്നിവ ഉൾപ്പെടെ 62 സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് വാഹനം. സ്റ്റേഷൻ ഓഫിസർ ഷാജഹാൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സാബു, ഗ്രാമപഞ്ചായത്ത് അംഗം ആർ. ദിനേശൻ, റെസ്ക്യു ഓഫിസർ അർജുൻ എന്നിവർ സംസാരിച്ചു. ചിത്രവിവരണം idl - pmd - 1 പീരുമേട് അഗ്നിരക്ഷ യൂനിറ്റിന്‍റെ പുതിയ വാഹനം വാഴൂർ സോമൻ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
