Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലഹരിക്കടിപ്പെട്ട...

ലഹരിക്കടിപ്പെട്ട യുവാവ് നാട്ടുകാർക്ക് ഭീഷണിയാകുന്നു

text_fields
bookmark_border
മൂന്നാർ: ലഹരിക്ക്​ അടിപ്പെട്ട്​ അലഞ്ഞുനടക്കുന്ന യുവാവ് സ്ത്രീകൾക്കും കുട്ടികൾക്കും ഭീഷണിയാകുന്നതായി പരാതി. മാട്ടുപ്പെട്ടി എസ്​റ്റേറ്റ് കൊരണ്ടക്കാട് ഡിവിഷനിലെ 26 കാരനാണ് പ്രദേശത്ത് നിരന്തര ഭീഷണിയായി ചുറ്റിക്കറങ്ങുന്നത്. പുരുഷന്മാർ ഇല്ലാത്ത സമയത്ത് ഇയാൾ വീടുകളിൽ സ്ത്രീകൾക്ക് മുന്നിൽ എത്തുക പതിവാണ്. കൊരണ്ടക്കാട്, മാട്ടുപ്പെട്ടി, ഗ്രഹാംസ് ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ ഇയാൾ അതിക്രമിച്ചുകയറി നഗ്​നതപ്രദർശനവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇയാളെ ഒരു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും അടുത്ത ദിവസംതന്നെ അവിടെനിന്ന്​ കടന്ന്​ വീട്ടിലെത്തി. പിന്നീട് പൊലീസ് ഇടപെട്ട് ഇയാളെ ലഹരിമുക്ത കേന്ദ്രത്തിലാക്കി. എന്നാൽ, അവിടെനിന്നും ആഴ്ചകൾക്കകം തിരികെ എത്തി. കഴിഞ്ഞ ദിവസവും ഇയാൾ ഗ്രഹാംസ് ലാൻഡിലെ ഒരുവീട്ടിൽ രാത്രിയിൽ എത്തി. പൊലീസ് എത്തിയാണ് ഇയാളെ അവിടെനിന്ന്​ മാറ്റിയത്. നടപടി ആവശ്യപ്പെട്ട്​ മനുഷ്യാവകാശ കമീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story