Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചീറിപ്പാഞ്ഞ് ബൈക്കുകൾ;...

ചീറിപ്പാഞ്ഞ് ബൈക്കുകൾ; കുരുതിക്കളമായി നിരത്തുകൾ

text_fields
bookmark_border
P/4 lead.. മതിയായ പരിശോധന ഇല്ലാത്തത്​ നിയമലംഘകർക്ക്​ തുണയാകുന്നു അടിമാലി: ഇരുചക്ര വാഹനങ്ങളുമായി കൗമാരക്കാരും യുവാക്കളും ചീറിപ്പായുന്നത്​ ഹൈറേഞ്ചിലെ നിരത്തുകളെ ചോരക്കളമാക്കുന്നു. ഒരാഴ്ചക്കിടെ നിരവധി അപകടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച രാജകുമാരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു അപകടത്തില്‍ യുവാവ് മരിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കാംകോ ജങ്​ഷനില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് യാത്രികന്‍ വ്യാപാരി സഞ്ചിരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറ്റി. ഗുരുതര പരിക്കേറ്റ വ്യാപാരി ഇപ്പോള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കുകളുമായി അമിതവേഗത്തില്‍ പായുന്ന കുട്ടികളും യുവാക്കളുമാണ് അപകടങ്ങള്‍ വരുത്തിവെക്കുന്നത്. ഉയർന്ന സി.സിയുടെ ബൈക്കുമായി ചുറ്റാനിറങ്ങുന്ന യുവാക്കള്‍ അപകടത്തിൽപ്പെടുന്നത് വര്‍ധിച്ചിട്ടും നടപടികളുണ്ടായിട്ടില്ല. പലപ്പോഴും വാഹന പരിശോധനകള്‍ ഹെല്‍മറ്റിലും സീറ്റ് ബെല്‍റ്റിലും മാത്രമൊതുങ്ങുതാണ് കുട്ടി ഡ്രൈവര്‍മാര്‍ക്ക് ധൈര്യമേകുന്നത്​. ലൈസന്‍സില്ലാത്തവരും വാഹനങ്ങളുടെ ഇന്‍ഷുറൻസ്​ ഉള്‍പ്പെടെ മതിയായ രേഖകളില്ലാത്തവരുമെല്ലാം റോഡില്‍ ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ധരിച്ച് പരിശോധകരുടെ മുന്നിലൂടെ പോകുന്നുണ്ട്. മതിയായ പരിശോധനകള്‍ റോഡില്‍ നടക്കാത്തതിനാലാണ് നിയമലംഘകരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ് ആരോപണം. ബൈക്കുകളുടെ വേഗത പരിശോധിക്കാൻ ജില്ലയില്‍ ഒരു സംവിധാനവും നിലവിലില്ല. രൂപമാറ്റം നടത്തിയ ബൈക്കുകളില്‍ കറങ്ങിനടക്കുന്നവരും ധാരാളമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story