Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:46 AM IST Updated On
date_range 29 April 2022 5:46 AM ISTആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു
text_fieldsbookmark_border
വടശ്ശേരിക്കര: . ളാഹ മഞ്ഞത്തോട് വനമേഖലയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട സന്തോഷിന്‍റെ ഭാര്യ ശാന്തയാണ് വ്യാഴാഴ്ച ഉച്ചക്കുശേഷം മഞ്ഞത്തോട് വനത്തിനുള്ളിൽ തറയിൽ കാട്ടിലകളും തുണികളും വിരിച്ചു പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തരം പ്രാഥമിക ശുശ്രൂഷപോലും ലഭിക്കാതിരുന്ന ശാന്തയെയും കുഞ്ഞിനെയും വിവരമറിഞ്ഞെത്തിയ പെരുനാട് പഞ്ചായത്തിലെ ആശ പ്രവർത്തക ഷീജ ഹരീഷ് ആംബുലൻസ് വിളിച്ചുവരുത്തി ഉടൻ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രസവം കഴിഞ്ഞു അമ്മയെയും കുഞ്ഞിനെയും ആശ പ്രവർത്തകയും ആംബുലൻസ് ജീവനക്കാരും ഏറെ നിർബന്ധിച്ചാണ് റോഡിലെത്തിച്ചു ആംബുലൻസിൽ കയറ്റിയതെന്ന് പറയുന്നു. റാന്നി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നെന്ന് അധികൃതർ പറഞ്ഞു. പടം: ളാഹ മഞ്ഞത്തോട് വനത്തിൽ പ്രസവിച്ച അമ്മയെയും കുഞ്ഞിനെയും ആശ പ്രവർത്തകയും ആംബുലൻസ് ജീവനക്കാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
