Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:46 AM IST Updated On
date_range 29 April 2022 5:46 AM ISTടൂവീലർ ഷോറൂം മാനേജറുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചു മുറിച്ചതായി പരാതി
text_fieldsbookmark_border
കട്ടപ്പന: ടൂവീലർ ഷോറൂം മാനേജറുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചുമുറിച്ചതായി പരാതി. കട്ടപ്പന വെള്ളയാംകുടിക്ക് സമീപത്തെ ടൂവീലർ ഷോറൂമിന്‍റെ മാനേജർ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്‍റെ കൈവിരലാണ് മുറിച്ചത്. പാറക്കടവ് സ്വദേശിയായ രഞ്ചുവാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തി അതിക്രമം നടത്തിയത്. രഞ്ചുവിനെ മുമ്പ് ഈ സ്ഥാപനത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു. വാഹനത്തിൽ എത്തിയ രഞ്ചു ടോമിയുമായി ബലപ്രയോഗം നടത്തിയതോടെ എതിർത്തു. അതിനിടെ ടോമിയുടെ കൈവിരലിൽ രഞ്ചു കടിച്ച് മുറിവേൽപിക്കുകയായിരുന്നെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story