Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഹാന്മാരുടെ...

മഹാന്മാരുടെ പട്ടികയിൽപെടുത്തി വഷളാക്കരുതെന്ന്​ എം.എം. മണി

text_fields
bookmark_border
നെടുങ്കണ്ടം: സ്വാഗത പ്രാസംഗികന്‍ വാനോളം പുകഴ്ത്തിയപ്പോൾ വിയോജിപ്പ് പ്രകടിപ്പിച്ച് എം.എം. മണി. നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ നടന്ന ആധുനിക മാര്‍ക്കറ്റ് നിര്‍മാണോദ്ഘാടന ചടങ്ങായിരുന്നു വേദി. എം.എം. മണി എന്നാല്‍, മലയോരത്തിന്റെ മഹാനായ മണിയാശാനാണെന്നായിരുന്നു സ്വാഗതം പറഞ്ഞ കേരള കോണ്‍ഗ്രസ്-എം നേതാവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിജോ നടക്കന്‍റെ വാക്കുകൾ. തുടര്‍ന്ന് യോഗം ഉദ്ഘാടനം ചെയ്യാൻ എഴുന്നേറ്റ എം.എം. മണി, തന്നെ മഹാനാക്കി ചിത്രീകരിച്ചതിനോട്​ യോജിപ്പില്ലെന്നും മഹാന്മാരുടെ പട്ടികയിൽപെടുത്തി തന്നെ വഷളാക്കരുതെന്നും പറഞ്ഞു. ആളെ പറ്റിക്കുന്ന പണി തനിക്കിഷ്ടമല്ല. സ്ഥാനത്ത് കയറി കുത്തിയിരുന്ന്​ ചൊറിഞ്ഞ പണി ചെയ്യുന്നതും ഇഷ്ടമല്ല. പൊതുകാര്യത്തില്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും ചെയ്യാന്‍ പറ്റുന്നത് ചെയ്തിട്ടുണ്ടെന്നും ആയുസ്സും ആരോഗ്യവുമുണ്ടെങ്കില്‍ ഇനിയും ചെയ്യുമെന്നും മണി കൂട്ടിചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story