Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി ബ്ലോക്ക്...

അടിമാലി ബ്ലോക്ക് ഭരണസമിതിക്കെതിരെ പ്രതിപക്ഷം

text_fields
bookmark_border
സെക്രട്ടറിക്ക് കത്ത് നൽകി അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനും ഭരണസമിതിക്കുമെതിരെ ആരോപണവുമായി പ്രതിപക്ഷം. വിഷയം അജണ്ടയാക്കി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകി. പഞ്ചായത്ത് ഓഫിസ്​ വളപ്പിൽ പരസ്യ മദ്യപാനം നടക്കുന്നതായും പി.എം.കെ.എസ്.വൈ പദ്ധതി പരാജയപ്പെടുത്താൻ ശ്രമിച്ചെന്നുമാണ്​ ആരോപണം. ബ്ലോക്ക് പഞ്ചായത്തിലെ ആറ് പ്രതിപക്ഷ അംഗങ്ങളാണ് കത്ത് നൽകിയത്. നാളുകളായി ചില ഭരണപക്ഷ അംഗങ്ങൾ ഓഫിസിൽ പരസ്യമായ മദ്യപാനമാണ് നടത്തുന്നത്. ഇത്​ ചോദ്യംചെയ്ത വനിത അംഗങ്ങളെ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ അപമാനിച്ചതായും ഇവർ ആരോപിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ കോയ അമ്പാട്ട്, സനല രാജേന്ദ്രൻ, പഞ്ചായത്ത്​ അംഗങ്ങളായ മിനി ലാലു, മേരി ജോർജ്, ജെ. അഖില എന്നിവരാണ് സെക്രട്ടറിക്ക് പരാതി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story