Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:31 AM IST Updated On
date_range 28 April 2022 5:31 AM ISTആർപ്പാമറ്റം-കരിമണ്ണൂർ റോഡ് പുനർനിർമാണത്തിന് നടപടി
text_fieldsbookmark_border
തൊടുപുഴ: ആർപ്പാമറ്റം-ചാലാശ്ശേരി-കരിമണ്ണൂർ റോഡ് ബി.എം ബി.സി നിലവാരത്തിൽ റീ ടാറിങ് നടത്താൻ നടപടിക്രമം പൂർത്തിയായതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. തൊടുപുഴ നഗരസഭയിൽനിന്ന് ആരംഭിച്ച് കരിമണ്ണൂരിൽ എത്തുന്ന റോഡിന് എട്ട് കി.മീറ്ററാണ് ദൈർഘ്യം. 7.50 കോടിയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. ടെൻഡർ പൂർത്തീകരിച്ചു. പി.ജെ. ജോസഫ് റവന്യൂ മന്ത്രിയായിരുന്ന കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽനിന്ന് ഫണ്ടനുവദിച്ചാണ് റോഡ് ആദ്യം വീതികൂട്ടി നിർമിച്ചത്. റോഡ് നിർമാണത്തിന് ബജറ്റ് ഫണ്ടിൽനിന്ന് തുക അനുവദിപ്പിച്ച പി.ജെ. ജോസഫിനെ ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് അഭിനന്ദിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കണം -പി.ഡി.പി തൊടുപുഴ: വെങ്ങല്ലൂർ ഷാപ്പുംപടി മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ അനുഭവപ്പെടുന്ന രൂക്ഷ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന ബസുകൾ മങ്ങാട്ടുകവല ബൈപാസ് വഴി ന്യൂമാൻ കോളജ്-കാഞ്ഞിരമറ്റം ബൈപാസ്-മൂപ്പിൽകടവ് പാലം വഴി കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് സ്റ്റാൻഡുകളിൽ എത്തുന്ന വിധം ക്രമീകരിക്കണമെന്ന് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ജലീൽ ഉടുമ്പന്നൂരിന്‍റെ അധ്യക്ഷതയിൽ ജില്ല പ്രസിഡന്‍റ് കെ. കബീർ ഉദ്ഘാടനം ചെയ്തു. യൂസുഫ് പെരുമ്പിള്ളിച്ചിറ, മുഹമ്മദ് മൗലവി അൽ കൗസരി, അഫ്സൽ ആലക്കോട്, കെ.എം. ഷിബിൻ, എം.കെ. പരീത്, മൈതീൻ കുഞ്ഞ്, അബ്ദുൽ റഹീം, റഷീദ്, റസാഖ്, സലീം യൂനുസ് എന്നിവർ സംസാരിച്ചു. ക്ഷീരകർഷക മാർച്ചും ധർണയും നാളെ തൊടുപുഴ: ക്ഷീര മേഖലയോടുള്ള അവഗണനക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ (കെ.എസ്.എം.എസ്.എ) നേതൃത്വത്തിൽ ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാൽ വില വർധിപ്പിക്കുക, കാലിത്തീറ്റവില കുറക്കുക, മിൽമയുടെ പാൽവില ചാർട്ട് പരിഷ്കരിക്കുക, ത്രിതല പഞ്ചായത്ത് സബ്സിഡി 40,000 രൂപയിൽനിന്ന് ഒരു ലക്ഷം ആക്കി വർധിപ്പിക്കുക, എല്ലാ ബ്ലോക്ക് പഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ആശുപത്രി ആരംഭിക്കുക, കാലിത്തീറ്റക്ക് 50 ശതമാനം സബ്സിഡി ഏർപ്പെടുത്തുക, ക്ഷീരസംഘങ്ങളെ ആദായനികുതിയിൽനിന്ന് ഒഴിവാക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പു പദ്ധതിയിൽപെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. 29ന് രാവിലെ 10ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. വാർത്തസമ്മേളനത്തിൽ കെ.എസ്.എം.എസ്.എ ജില്ല പ്രസിഡന്‍റ് പി.ആർ. സലിംകുമാർ, ജനറൽ സെക്രട്ടറി എം.ആർ. അനിൽകുമാർ, വൈസ് പ്രസിഡന്‍റുമാരായ സണ്ണി തെങ്ങുംപള്ളിൽ, എ.ജെ. മാനുവൽ, തൊടുപുഴ താലൂക്ക് പ്രസിഡന്‍റ് എം.ടി. ജോണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story