Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗോഡൗണ്‍ മാറ്റം; ...

ഗോഡൗണ്‍ മാറ്റം; തൊഴിലാളികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: സപ്ലൈകോയുടെ റേഷനരി ഗോഡൗണ്‍ വണ്ടന്‍മേട്ടിലെ സ്​റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷൻ കെട്ടിടത്തിലേക്ക് മാറ്റുമ്പോൾ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിളിച്ച ചര്‍ച്ച തൊഴിലാളികള്‍ ബഹിഷ്‌കരിച്ചു. സി.പി.ഐക്ക് ട്രേഡ് യൂനിയന്‍ ഇല്ലാത്ത സാഹചര്യത്തില്‍ സി.പി.ഐ നേതാവ്​ ചര്‍ച്ചക്ക് വന്നതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തൊഴിലാളികള്‍ സംയുക്തമായി ഇറങ്ങിപ്പോയത്. എ.ഐ.ടി.യു.സിക്ക് തൊഴിലാളികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയാന്‍ സി.പി.ഐക്ക് അര്‍ഹതയില്ലെന്നും അവരുടെ മുന്നില്‍ ചര്‍ച്ചക്ക് തയാറല്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. സി.ഐ.ടി.യു 8, ഐ.എന്‍.ടി.യു.സി 5, ബി.എം.എസ് രണ്ട്​ എന്നിങ്ങനെ മൂന്ന്​ യൂനിയനുകളിലായി 15 തൊഴിലാളികളാണുള്ളത്. വര്‍ഷങ്ങളായി നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഗോഡൗണ്‍ അസൗകര്യമാണെന്നും ചോര്‍ച്ചയുണ്ടെന്നും പറഞ്ഞാണ്​ വണ്ടന്മേട്ടിലേക്ക് മാറ്റുന്നത്. എന്നാല്‍, വണ്ടന്മേട്ടിലെ സറ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പറേഷന്‍റെ കെട്ടിടത്തില്‍ ചോര്‍ച്ച മാത്രമല്ല കീടനാശിനിയുടെ ഗോഡൗണ്‍ കൂടിയാണെന്ന്​ തൊഴിലാളികള്‍ ആരോപിക്കുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെ ഒത്താശയോടെ ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരാണ്​ ഗോഡൗണ്‍ മാറ്റത്തിന്​ പിന്നിലെന്നും ആരോപണമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story