Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്മാർട്ട് വില്ലേജ്​...

സ്മാർട്ട് വില്ലേജ്​ ഓഫിസ് ഉദ്​ഘാടനം നാളെ

text_fields
bookmark_border
സ്മാർട്ട് വില്ലേജ്​ ഓഫിസ് ഉദ്​ഘാടനം നാളെ
cancel
ചെറുതോണി: റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി നിർമിച്ച ഉപ്പുതോട് സ്മാർട്ട് വില്ലേജ്​ ഓഫിസ് മന്ദിരത്തിന്‍റെ ഉദ്​ഘാടനം വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിന്​ റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. സെന്‍റ്​ ജോസഫ് പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി ആഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. വില്ലേജ്​ ഓഫിസിന് സ്ഥലം സൗജന്യമായി നൽകിയ ഉപ്പുതോട് പള്ളി വികാരി ഫിലിപ്പ് പെരുന്നാട്ട്, തങ്കച്ചൻ ഇടശേരിക്കുന്നേൽ, ജോസഫ് പുളിക്കൽ എന്നിവരെ ആദരിക്കും. കുടിയേറ്റഗ്രാമമായ ഉപ്പുതോട്ടിൽ 1987ൽ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് വില്ലേജ്​ ഓഫിസ് അനുവദിച്ചത്. ഫോട്ടോ വ്യാഴാഴ്ച റവന്യൂമന്ത്രി കെ. രാജൻ ഉദ്​ഘാടനം ചെയ്യുന്ന ഉപ്പുതോട് വില്ലേജ്​ ഓഫിസ് മന്ദിരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story