Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴയിലെ...

തൊടുപുഴയിലെ ഗതാഗതക്കുരുക്ക്​ അഴിക്കാൻ നടപടി തുടങ്ങി

text_fields
bookmark_border
തൊടുപുഴ: നഗരസഭ പരിധിയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് അഴിക്കാൻ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി മൂന്ന്​ പ്രധാന ബസ്​സ്​റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ട്രാഫിക്​ ക്രമീകരണ യോഗത്തിൽ തീരുമാനമായി. വൈകുന്നേരങ്ങളിൽ ഷാപ്പുംപടി മുതൽ വെങ്ങല്ലൂർ സിറ്റി വരെയും കാഞ്ഞിരമറ്റം മുതൽ പുളിമൂട്ടിൽ കവല വരെയും പ്രൈവറ്റ്​ സ്റ്റാൻഡ്​ മുതൽ ഗാന്ധി സ്​ക്വയർ വരെയും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡരികിലെ അനധികൃത പാർക്കിങ്ങാണ്​ പ്രധാന കാരണം. കെ.എസ്​.ആർ.ടി.സി സ്റ്റാൻഡ്​​ പുതിയ കെട്ടിടത്തിലേക്ക്​ മാറ്റിയ ശേഷം മോർ ജങ്​ഷനിലും ഗതാഗതക്കുരുക്ക്​ രൂക്ഷമായി. ട്രാഫിക് സിഗ്​നലിന് തൊട്ടടുത്തുതന്നെ മൂപ്പിൽകടവ്, കോതായികുന്ന്, ഇടുക്കി റോഡ് എന്നീ സ്​റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നതിനാൽ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമാകുന്നു. ഈ സ്റ്റോപ്പുകളിൽനിന്ന് 20 മീറ്റർ മുന്നോട്ട് കയറ്റി ബസുകൾ നിർത്തണമെന്നാണ്​ ട്രാഫിക്​ ക്രമീകരണ യോഗത്തിലെ നിർദേശം. ഇത്​ നഗരസഭ കൗൺസിൽ അംഗീകരിക്കുകയും അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസ്​, ആർ.ടി.ഒ അധികൃതർ എന്നിവർക്ക് ​നിർദേശം നൽകുകയും ചെയ്തതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ്​ അറിയിച്ചു. ചിത്രം :TDL News cutting മന്ത്, മലമ്പനി നിർണയ ക്യാമ്പ് തൊടുപുഴ: ലോക മലമ്പനി ദിനത്തോട്​ അനുബന്ധിച്ച് തൊടുപുഴ നഗരസഭയും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് തൊടുപുഴ യൂനിറ്റും കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറൻറ് അസോസിയേഷനും സംയുക്തമായി അന്തർസംസ്ഥാന തൊഴിലാളികൾക്കായി രാത്രി മലമ്പനി, മന്ത് രോഗനിർണയ രക്തപരിശോധന ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ചെയ്തു. എം.എൻ. ബാബു അധ്യക്ഷതവഹിച്ചു. അസി. എന്‍റമോളജിസ്റ്റ്​ ജി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ പി.എം. ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ, ഫീൽഡ് അസിസ്റ്റന്‍റുമാരായ ബിനേഷ്, പ്രദീപ്, ഫീൽഡ്​ വർക്കർമാരായ ശ്യാം, അരുൺ, ജോമി ദാസ്, ആശ, ജയമോൾ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: TDL camp അന്തർസംസ്ഥാന തൊഴിലാളികൾക്കായുള്ള മലമ്പനി, മന്ത് രോഗനിർണയ ക്യാമ്പ്​ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ചെയ്യുന്നു അടുക്കളത്തോട്ടം പദ്ധതിക്ക്​ തുടക്കം ചെറുതോണി: ഗ്രീൻവാലി ഡെവലപ്മെന്‍റ്​ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ നടപ്പാക്കുന്ന സമ്പൂർണ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്‌ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൽ നിർവഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. സൊസൈറ്റി പ്രസിഡന്‍റ്​ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്‍റ്​ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്‍റ്​ ഫാ. തോമസ് ഐക്കര, സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫിസർ സിറിയക് ജോസഫ്, സിസ്റ്റർ ടീന, ലിസി ജോസ് തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയിൽ പങ്കാളികളായവർക്ക് പത്തിനം വിത്തുകളും 10 ഗ്രോബാഗുകളും സൗജന്യമായി വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story