Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:30 AM IST Updated On
date_range 27 April 2022 5:30 AM ISTപുറ്റടി സംഭവം: രവീന്ദ്രൻ പെട്രോൾ വാങ്ങിയത് അണക്കരയിലെ പമ്പിൽനിന്ന്
text_fieldsbookmark_border
കട്ടപ്പന: പുറ്റടിയിൽ ഭാര്യയെ തീവെച്ചു കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ വാങ്ങിയത് അണക്കരയിലെ പമ്പിൽനിന്നെന്ന് പൊലീസ്. പുറ്റടി ഹോളി ക്രോസ് കോളജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രനാണ് (50) തിങ്കളാഴ്ച പുലർച്ച ഭാര്യ ഉഷയെ (45) തീവെച്ച് കൊന്നശേഷം ജീവനൊടുക്കിയത്. പൊള്ളലേറ്റ മകൾ ശ്രീധന്യയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. രവീന്ദ്രൻ ഭാര്യ ഉഷയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ചശേഷം സ്വയം ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് ഉപയോഗിച്ചത് പെട്രോൾ ആണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഒരുപക്ഷേ മണ്ണെണ്ണയും പെട്രോളും കൃത്യത്തിന് ഉപയോഗിച്ചിരിക്കാം. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കുടുംബപ്രശ്നങ്ങളാണ് രവീന്ദ്രനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സുഹൃത്തിനും കുടുംബ വാട്സ്ആപ് ഗ്രൂപ്പിലും രവീന്ദ്രൻ അയച്ച സന്ദേശങ്ങളും ജീവനൊടുക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതിന്‍റെ തെളിവായാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story