Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലക്കാനത്ത് ബൈക്കും...

മുല്ലക്കാനത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്

text_fields
bookmark_border
മുല്ലക്കാനത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്
cancel
അടിമാലി: മുല്ലക്കാനം കോച്ചേരി വളവിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30ന് രാജാക്കാട് ഭാഗത്തുനിന്നും മുല്ലക്കാനം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും ജോസ്ഗിരി ഭാഗത്തുനിന്ന്​ വരുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ ജോസ്ഗിരി വേരനാൽ എബിൻ ജോയി (26), ബിബിൻ ജോയി (19), ബൈക്ക് യാത്രികൻ ശാന്തമ്പാറ കുഴിവേലിക്കുന്നേൽ ഗോകുൽ ബിജു (19) എന്നിവർക്കാണ് പരിക്കേറ്റത്. തലക്കും കൈകാലുകൾക്കും പരിക്കേറ്റ സഹോദരന്മാരായ ബിബിനെയും എബിനെയും വിദഗ്​ധ ചികിത്സക്ക്​ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോകുലിനെ അടിമാലി മോണിങ്​സ്റ്റാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. idl adi 5 accident ചിത്രം: മുല്ലക്കാനത്ത് അപകടത്തിൽപെട്ട ബൈക്കും സ്കൂട്ടറും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story