Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
ഇടുക്കി: 'ഞങ്ങളും കൃഷിയിലേക്ക്' ജില്ലതല ഉദ്ഘാടനവും കാർഷികമേളയും പാറത്തോട് സെന്‍റ്​ ജോർജ്​ പാരിഷ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കാർഷിക മേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേരളീയർ വിമുഖത കാണിക്കുകയാണെന്നും അതിനാൽ കൃഷിഭൂമി തരിശാകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുതിർന്ന കർഷകൻ വർക്കി അമ്പാട്ട്, യുവ കർഷകൻ ടി.കെ. ശ്രീജിത്, കർഷകോത്തമ അവാർഡ് നേടിയ ഫ്രാൻസിസ്, മികച്ച കർഷക വിദ്യാർഥി ആൻമരിയ മൈക്കിൾ എന്നിവരെ മന്ത്രി ആദരിച്ചു. കാർഷിക ക്ലിനിക്കുകളുടെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. കലക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഭവനുകൾ, ആത്മ, കുടുംബശ്രീ, ആഗ്രോ-ഇൻഡസ്ട്രീസ് കോർപറേഷൻ, ക്ഷീരവികസന വകുപ്പ്, ഫിഷറീസ് വകുപ്പ്, കർഷക ക്ഷേമനിധി ബോർഡ് തുടങ്ങിയവ ഒരുക്കിയ പ്രദർശന വിപണന സ്റ്റാളുകളും സേവനങ്ങളും ശ്രദ്ധേയമായി. കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രമ്യ റെനീഷ് അധ്യക്ഷതവഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ ആൻസി തോമസ് പദ്ധതി വിശദീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി ചന്ദ്രൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സോമൻ ചെല്ലപ്പൻ, കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.പി. മൽക്ക, ത്രിതല പഞ്ചായത്ത്​ അംഗങ്ങൾ തുടങ്ങിയവർ പ​​​ങ്കെടുത്തു. ചിത്രം: TDL Minister ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനത്തിൽ കാർഷിക -പ്രദർശന വിപണന മേളയിലെ സ്റ്റാളുകൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story