Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്ക് മോഷ്ടിക്കാൻ...

ബൈക്ക് മോഷ്ടിക്കാൻ നടന്ന ശ്രമം വിഫലമായി

text_fields
bookmark_border
കരിമണ്ണൂർ: വീട്ടു മുറ്റത്തിരുന്ന ബൈക്ക് രാത്രി മോഷ്ടിക്കാൻ ശ്രമിച്ചതായി പരാതി. കുറുമ്പാലമറ്റം മാണിക്കുന്നേൽ പീടിക വട്ടക്കുന്നേൽ ജോമോന്‍റെ ഉടമസ്ഥതയിലുള്ള യമഹ ബൈക്കാണ് ശനിയാഴ്ച രാത്രി കടത്തിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. പഞ്ചായത്ത്​ മെംബർ വിജി ജോമോന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. താക്കോൽ ഇല്ലാതിരുന്നതിനാൽ ബൈക്ക് തള്ളി വണ്ടമറ്റം റോഡിൽ എത്തിച്ച് സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്രമം വിഫലമായതോടെ മോഷ്ടാക്കൾ ബൈക്കിന്റെ ഇലക്​ട്രിക്​ വയറുകളും പെട്രോൾ ടാങ്കിലേക്കുള്ള ഹോസുകളും മുറിച്ചിട്ട് റോ‍‍ഡിൽ ഉപേക്ഷിച്ച് കടന്നു. വീട്ടുമുറ്റത്ത് രാവിലെ ബൈക്ക് കാണാതിരുന്നതിനെത്തുടർന്ന് വീട്ടുടമ അന്വേഷിച്ചെത്തിയപ്പോഴാണ് ബൈക്ക് നടുറോഡിൽ ​കേടുപാടുകൾ വരുത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിരികെ ബൈക്ക് തള്ളി വീട്ടിലെത്തിച്ചപ്പോൾ വീടിന്റെ വരാന്തയിൽ പെട്രോൾ കുപ്പിയിലാക്കി വെച്ചിരിക്കുന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു. പുലർച്ച രണ്ടിനുശേഷമാണ് മോഷണശ്രമം നടന്നതെന്നാണ് സംശയം. കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശവാസിയുടെ സി.സി ടി.വി കാമറയിലെ ദൃശ്യങ്ങളും പരിശോധിക്കും. പരിപാടികൾ ഇന്ന്​ തൊടുപുഴ കാഡ്​സ്​ വില്ലേജ്​ സ്ക്വയർ: ഗ്രീൻ ഫെസ്റ്റ്​ 2022; നാടൻ വാഴകൃഷി സെമിനാർ -രാവിലെ 10.00 ഉടുമ്പന്നൂർ സെന്‍റ്​ ജോർജ്​ ഓർത്തഡോക്സ്​ പള്ളി: പെരുന്നാളിനോടനുബന്ധിച്ച്​ ബസേലിയോസ്​ മാർത്തോമ മാത്യൂസ്​ തൃതീയൻ ബാവക്ക്​​ സ്വീകരണം -വൈകു 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story