Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:38 AM IST Updated On
date_range 25 April 2022 5:38 AM ISTസൗഹൃദ ഇഫ്താർ സംഗമം
text_fieldsbookmark_border
Must തൊടുപുഴ: ഡയലോഗ് സെന്‍റർ തൊടുപുഴ ചാപ്റ്റർ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. വർത്തമാനകാലത്ത് എല്ലാ ഭിന്നതകളും മറന്നുള്ള മനുഷ്യരുടെ ഒത്തുചേരൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളുണ്ടാകുമ്പോൾ മാത്രം ഒന്നിച്ചുനിൽക്കേണ്ടവരല്ല. മറ്റുള്ളവരുടെ സങ്കടങ്ങൾ അറിയാനും പരസ്പരം സഹായിക്കാനും ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട കാലമാണിത്. മനുഷ്യബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാകാൻ ഇഫ്താർ സംഗമം പോലുള്ള ഒത്തുചേരലുകൾ സഹായിക്കുമെന്നും സനീഷ് ജോർജ് പറഞ്ഞു. സെന്‍റർ രക്ഷാധികാരി ഷാജഹാൻ നദ്വി അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് പുലവത്ത് റമദാൻ സന്ദേശം നൽകി. ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട് സംസാരിച്ചു. കൺവീനർ പി.പി. അനസ് സ്വാഗതവും പി.പി. കാസിം മൗലവി നന്ദിയും പറഞ്ഞു. ചിത്രം TDL Ifthar : ഡയലോഗ് സെന്‍റർ തൊടുപുഴ ചാപ്റ്റർ സംഘടിപ്പിച്ച നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story