Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:35 AM IST Updated On
date_range 25 April 2022 5:35 AM ISTഏലത്തോട്ടത്തിലെ മരം മുറി; ഉടമ അറസ്റ്റിൽ
text_fieldsbookmark_border
അടിമാലി: കുത്തകപ്പാട്ട ഏലത്തോട്ടത്തില്‍നിന്നും മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ഉടമകളിൽ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കോതമംഗലം കാരോഴിപ്പിള്ളി നിരവത്ത് മാത്യു വർക്കിയെയാണ് (62) അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തത്. കുരിശുപാറ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റില്‍നിന്ന് മരങ്ങള്‍ മുറിച്ച കേസിലാണ് അറസ്റ്റ്. ഈ എസ്റ്റേറ്റിൽ നിന്നും 400 ലേറെ മരങ്ങൾ മുറിക്കുകയും അനധികൃത നിർമാണം നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരം മുറി പുറത്തറിയാതിരിക്കാന്‍ അന്യജില്ലകളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്നാണ് മരങ്ങള്‍ മുറിച്ചത്. തോട്ടത്തിലെ സ്ഥിരം തൊഴിലാളികള്‍ പോലും വിവരം അറിഞ്ഞിരുന്നില്ല. ഇയാളുടെ സഹോദരങ്ങളും എസ്‌റ്റേറ്റ് ഉടമകളുമായ നിരവത്ത് ജോണ്‍സണ്‍, സൈമണ്‍, എല്‍ദോസ് എന്നിവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി വനം വകുപ്പ് ഉദ്യാഗസ്ഥർ പറഞ്ഞു. എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച് ഇവര്‍ക്കെതിരെ ആരോപണം നിലനില്‍ക്കുകയാണെന്ന് വനപാലകര്‍ പറഞ്ഞു. ചിത്രം.. ഏലത്തോട്ടത്തില്‍ മരംമുറിച്ച സംഭവത്തില്‍ അറസ്റ്റിലായ ഉടമ മാത്യു വർക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
