Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉപയോഗശൂന്യമായ...

ഉപയോഗശൂന്യമായ കിണറ്റില്‍ മരക്കഷണങ്ങള്‍ കണ്ടെത്തി

text_fields
bookmark_border
നെടുങ്കണ്ടം: ബാലന്‍പിള്ള സിറ്റിയില്‍നിന്ന്​ ചന്ദനമരം മോഷണംപോയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം തുടരുന്നതിനിടെ രാമക്കല്‍മേട്ടിലെ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റില്‍ കുറെ മരക്കഷണങ്ങള്‍ കണ്ടെത്തി. 40 അടി താഴ്ചയുള്ള കിണറ്റിലാണ് മരക്കഷണ​ങ്ങള്‍ കണ്ടെത്തിയത്. രാമക്കല്‍മേട്ടില്‍നിന്ന്​ 200 മീറ്റര്‍ താഴെയാണ് കിണര്‍. കിണര്‍ സ്ഥിതിചെയ്യുന്നിടത്തുനിന്ന്​ 50 മീറ്റര്‍ മാറിയാണ് വീട്. അവിചാരിതമായി പുരയിടത്തിലെത്തിയ വീട്ടുടമ പുരയിടത്തില്‍ തടിയുടെ ചെത്തുപൂള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരക്കഷണങ്ങള്‍ കണ്ടെത്തിയത്. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് സ്ഥലത്തെത്തിയത്. കഴിഞ്ഞദിവസം ബാലന്‍പിള്ള സിറ്റിയില്‍നിന്ന്​ മോഷണംപോയ ചന്ദനമരമാണോ എന്ന സംശയത്തിലാണ് പ്രദേശവാസികള്‍. എന്നാല്‍, ഏറെ താഴ്ചയുള്ള കിണറ്റില്‍ കിടക്കുന്ന തടിക്കഷണങ്ങളെപ്പറ്റി വ്യക്തത ലഭിക്കണമെങ്കില്‍ പുറത്തെടുക്കണം. തിങ്കളാഴ്ച മരക്കഷണങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുമെന്ന് വനംവകുപ്പ് പറഞ്ഞു. രാമക്കല്‍മേട്ടില്‍നിന്ന്​ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വനംവകുപ്പും പൊലീസും അന്വേഷണം നടത്തിവിരുകയാണ്​. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് ചന്ദന മാഫിയ പ്രവര്‍ത്തിക്കുന്നതായി ഇവര്‍ക്ക് സൂചന ലഭിച്ചു. രാഹുല്‍, സഹോദരി രാഗി എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍നിന്ന്​ 15ഓളം ചന്ദനമരങ്ങള്‍ മുറിക്കുകയും അഞ്ച് മരങ്ങളുടെ ചുവടുഭാഗം മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story