Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇത്​ കരളുറപ്പുള്ളൊരു...

ഇത്​ കരളുറപ്പുള്ളൊരു സൗഹൃദത്തിന്‍റെ കഥ

text_fields
bookmark_border
ഇത്​ കരളുറപ്പുള്ളൊരു സൗഹൃദത്തിന്‍റെ കഥ
cancel
ഹാപ്പി മൺഡേ (ലോക്കൽ പേജ്​ കോളം) കുമളി: ക്ലാസ് ​മുറി വിട്ടിറങ്ങി നാല്​ പതിറ്റാണ്ടിനുശേഷം അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു. സഹപാഠിക്ക്​ കരൾ നൽകുക എന്ന മഹാദൗത്യമായിരുന്നു മുന്നിലുണ്ടായിരുന്നത്​. വിജയകരമായി പൂർത്തിയാക്കിയ ആ ദൗത്യത്തിനൊടുവിൽ കൂട്ടുകാരനെ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാനായതിന്‍റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ്​ അവർ. ഒപ്പം സമാനതകളില്ലാത്ത മനുഷ്യസ്​നേഹത്തിന്​ മാതൃകയായി ഒരു വീട്ടമ്മയും. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്‌കൂളിലെ 1983 എസ്​.എസ്​.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ്​ സഹപാഠിയുടെ കരളിന്​ കരുതലായി വീണ്ടും ഒത്തുചേർന്നത്​. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി രഘുനാഥന്‍ വിൽപന നികുതി അസി. കമീഷണറാണ്​. ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകളുമായി മുന്നോട്ടുപോകുന്നതിനിടെ രഘുനാഥിന്‍റെ കരളിനെ രോഗം ബാധിച്ചു. അസുഖം മൂർച്ഛിച്ചതോടെ ജീവിതത്തിനും മരണത്തിനുമിടയിലൂടെയാണ്​ അദ്ദേഹം ദിവസങ്ങൾ തള്ളിനീക്കിയത്​. ഇതിനിടെ രഘുനാഥന്‍റെ അവസ്ഥ പഴയ സഹപാഠികളുടെ ചെവിയിലെത്തി. കരള്‍പോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന രഘുനാഥന് കരള്‍ പകുത്തുനല്‍കാന്‍ അവർ രംഗത്തിറങ്ങി. 54 അംഗ സംഘത്തിലെ അഞ്ചുപേർ കരൾ നൽകാൻ തയാറായി. ശാസ്ത്രീയ പരിശോധനകളുടെ ഫലവും നിയമപ്രശ്നങ്ങളും തടസ്സമായപ്പോൾ ഈ അഞ്ചുപേരുടെയും കരൾ രഘുനാഥന്‍റേതുമായി പൊരുത്തപ്പെടുന്നതായില്ല. കൂട്ടുകാരനെ എങ്ങനെയും ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരണമെന്നായി സഹപാഠികളുടെ ചിന്ത. അങ്ങനെയിരിക്കെ മറ്റൊരു സഹപാഠിയും വണ്ടിപ്പെരിയാർ ചന്ദ്രവനത്തെ തോട്ടം തൊഴിലാളിയുമായ സുരേഷ്​ കരൾ നൽകാൻ തയാറായി. എന്നാൽ, ഈ തീരുമാനത്തെ സ്​നേഹപൂർവം തടഞ്ഞ ഭാര്യ സുമ പകരം തന്‍റെ കരൾ നൽകാൻ സന്നദ്ധത അറിയിച്ചു. ഭർത്താവിന്​ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്​ ഒഴിവാക്കാനാണ്​ സുമ പൂർണമനസ്സോടെ കരൾ നൽകാൻ തയാറായത്. സുമയും​ തോട്ടം തൊഴിലാളിയാണ്​. കഴിഞ്ഞ ഡിസംബര്‍ എട്ടിന്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇരുവരുടെയും ജീവന് കരുതലായി ഗ്രൂപ് അംഗങ്ങൾ മുഴുവൻ അന്നേ ദിവസം വ്രതം നോറ്റ് പ്രാർഥനകളിൽ മുഴുകി. ഇപ്പോൾ രഘുനാഥനും സുമയും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെയെത്തിയിരിക്കുന്നു. ​ചിത്രങ്ങൾ: രഘുനാഥൻ, സുമ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story