Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി മാര്‍ക്കറ്റ്...

അടിമാലി മാര്‍ക്കറ്റ് ജങ്​ഷനില്‍ മിറര്‍ സ്ഥാപിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
അടിമാലി മാര്‍ക്കറ്റ് ജങ്​ഷനില്‍ മിറര്‍ സ്ഥാപിക്കണമെന്ന്​ ആവശ്യം
cancel
അടിമാലി: അടിമാലി ടൗണില്‍ മാര്‍ക്കറ്റ് ജങ്​ഷന്‍ ഭാഗത്ത് കെര്‍വിഡ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിക്കണമെന്നാവശ്യം. ടൗണില്‍ ഏറ്റവും തിരക്കേറിയ ജങ്​ഷനുകളില്‍ ഒന്നാണ് മാര്‍ക്കറ്റ് ജങ്ക്ഷന്‍. ടൗണില്‍ നിന്നും മന്നാങ്കാല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മാത്രമല്ല, സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും പോസ്‌റ്റ്​ ഓഫിസിലേക്കുമൊക്കെയുള്ള വാഹനങ്ങളും ഈ ജങ്​ഷന്‍ വഴിയാണ് കടന്നുപോകുന്നത്. ടൗണിന്‍റെ മറ്റൊരു ഭാഗത്ത് അവസാനിക്കുന്ന ചെറിയൊരു ബൈപാസ് റോഡും ഈ ജങ്​ഷനില്‍ നിന്നാരംഭിക്കുന്നുണ്ട്. വാഹനങ്ങളുടെ തിരക്കേറുന്നതോടെ പലപ്പോഴുമിവിടെ അപകടം സംഭവിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ജങ്​ഷനില്‍ കെര്‍വിഡ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിക്കണമെന്ന ആവശ്യം. ജങ്​ഷനില്‍ ബൈപാസ് റോഡാരംഭിക്കുന്നതിന് അഭിമുഖമായി മിറര്‍ സ്ഥാപിച്ചാല്‍ എതിര്‍ ദിശകളില്‍നിന്ന്​ വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് തിരിച്ചറിഞ്ഞ് വാഹന യാത്രികര്‍ക്ക് മുമ്പോട്ടുപോകാനാകും. ഈ ഭാഗത്തായി ഓട്ടോറിക്ഷ സ്റ്റാന്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. idl adi 3 mirur ചിത്രം: മിറര്‍ സ്ഥാപിക്കണമെന്ന്​ ആവശ്യമുയരുന്ന ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story