Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:33 AM IST Updated On
date_range 24 April 2022 5:33 AM ISTജോലി നിഷേധിച്ചതിനെതിരെ വീട്ടമ്മ വഴിയോര സമരം തുടരുന്നു
text_fieldsbookmark_border
മൂന്നാർ: അംഗൻവാടിയിൽ ജോലി നിഷേധിച്ചതിനെതിരെ വീട്ടമ്മ വഴിയോര സമരം മൂന്നാംദിവസവും തുടർന്നു. തനിക്ക് ലഭിക്കേണ്ട ജോലി മറ്റൊരാള്‍ക്ക് നല്‍കിയതിൽ പ്രതിഷേധിച്ചാണ് പള്ളിവാസല്‍ സ്വദേശിനി ശാന്തി ഭർത്താവിനൊപ്പം മൂന്നാര്‍ ടൗണിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ സമരം നടത്തുന്നത്. പള്ളിവാസല്‍ പഞ്ചായത്ത് 13ആം വാര്‍ഡിൽ 45ആം നമ്പർ അംഗൻവാടിയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ശാന്തി. ആദ്യ ദിവസം കുട്ടികളും സമരത്തില്‍ പങ്കെടുത്തിരുന്നു. താല്‍ക്കാലിക ജോലിയുടെ കാലാവധി അവസാനിച്ചതോടെ ശാന്തി ജോലിയില്‍നിന്ന് മാറി. എന്നാല്‍, ഈ ജോലിയില്‍ കഴിഞ്ഞമാസം പുതിയ ആളെ നിയമിച്ചതോടെയാണ് വീട്ടമ്മ പ്രതിഷേധം ഉയര്‍ത്തിയത്. ഒഴിവ് വരുമ്പോള്‍ തനിക്ക് ഉറപ്പായും ജോലി നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ വാക്കുനല്‍കിയിരുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാല്‍, എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് പുതിയ ആളെ ജോലിക്ക് നിയമിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മോണിട്ടറിങ് കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും ഒന്നിച്ചെടുത്ത തീരുമാനപ്രകാരവും നിയമപരമായ എല്ലാ നടപടികളും പാലിച്ചുതന്നെയാണ് പുതിയ നിയമനം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. പ്രതീഷ്‌കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story