Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:32 AM IST Updated On
date_range 24 April 2022 5:32 AM ISTവീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ നാലുവർഷം കഠിനതടവ്
text_fieldsbookmark_border
മുട്ടം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ചിന്നാർ സിങ്ക്കണ്ടം ചെമ്പകത്തൊഴുത്ത് ആലക്കൽ കരുണാകരനെയാണ് (53) തൊടുപുഴ എൻ.ഡി.പി.എസ് ജഡ്ജി ജി. അനിൽകുമാർ ശിക്ഷിച്ചത്. 2016 ഒക്ടോബർ 24നാണ് കേസിനാസ്പദമായ സംഭവം. വീടിന്‍റെ പുറകുവശത്ത് എട്ട് കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിച്ച ഇയാളെ ശാന്തൻപാറ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story