Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമലങ്കര ജലാശയത്തിൽ...

മലങ്കര ജലാശയത്തിൽ സൗരബോട്ട് യാഥാർഥ്യമാകുന്നു

text_fields
bookmark_border
മലങ്കര ജലാശയത്തിൽ സൗരബോട്ട് യാഥാർഥ്യമാകുന്നു
cancel
മുട്ടം: മലങ്കര ടൂറിസം പദ്ധതിക്ക് കുതിച്ചുചാട്ടം നൽകാൻ ഉതകുന്ന ബോട്ട് സവാരി യഥാർഥ്യമാകുന്നു. അന്തിമ അനുമതി ഉടൻ ലഭിക്കുമെന്നാണ് ജലവകുപ്പ് അധികൃതർ നൽകുന്ന വിവരം. ബോട്ട് ഇറക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി സ്വകാര്യ ഏജൻസികളും സഹകരണ ബാങ്കുകളും രംഗത്തുവന്നിരുന്നു. ഇതിൽ തൊടുപുഴ അർബർ ബാങ്ക് സമർപ്പിച്ച നിർദേശമാണ്​ അന്തിമ അനുമതി കാത്തുകിടക്കുന്നത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ വിഭാഗം (എം.വി.ഐ.പി) പദ്ധതിയുടെ റിപ്പോർട്ട് മന്ത്രിതലത്തിൽ എത്തിച്ചിട്ടുണ്ട്​. അവിടെനിന്നുള്ള അനുമതികൾ കൂടി ലഭിച്ചാൽ ബോട്ടിങ് യാഥാർഥ്യമാകും. നിരവധി കുടിവെള്ള സ്രോതസ്സുകളുള്ള മലങ്കര ജലാശയത്തിൽ വെള്ളം മലിനമാക്കാതെയുള്ള ബോട്ടിങ്ങിനേ അനുമതി ലഭിക്കൂ. തൊടുപുഴ അർബൻ ബാങ്ക് സമർപ്പിച്ചത് 10, 20 സീറ്റുകളുള്ള രണ്ട് ബോട്ടുകൾ ഇറക്കാനുള്ള പദ്ധതിയാണ്. നാല് സീറ്റുള്ള ഒരു റെസ്ക്യൂ ബോട്ടും ഇതിന്‍റെ ഭാഗമാണ്​. ബോട്ടിങ് യാഥാർഥ്യമായാൽ നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാം. ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും മലങ്കര ടൂറിസം പദ്ധതിക്ക് കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ചെറിയ പാർക്കും കുറച്ച് ഇരിപ്പിടങ്ങളും മാത്രമാണ് ഇവിടെയുള്ളത്. ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ ബോട്ട് ജെട്ടി നിർമിച്ചിരുന്നു. ഇവിടെ സാധാരണ എൻജിൻ ബോട്ടുകൾ ഇറക്കുന്നതിനെക്കുറിച്ച് ചർച്ച വന്നെങ്കിലും ജലാശയത്തിൽ നിരവധി കുടിവെള്ള ശ്രോതസ്സുകൾ ഉള്ളതിനാൻ സൗരബോട്ട് മതി എന്ന്​ തീരുമാനിക്കുകയായിരുന്നു. ഇതോടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച ബോട്ട് ജെട്ടി വർഷങ്ങളായി അനാഥമായി കിടക്കുകയാണ്. tdl mltm മലങ്കര ടൂറിസം പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ്​ നിർമിച്ച ബോട്ട്ജെട്ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story