Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചന്ദന മോഷണത്തിന്​...

ചന്ദന മോഷണത്തിന്​ അറുതിയില്ല; പരസ്പരം പഴിചാരി പൊലീസും വനംവകുപ്പും

text_fields
bookmark_border
നെടുങ്കണ്ടം: ചന്ദനമരം മോഷണം വ്യാപകമാകുമ്പോഴും പൊലീസും വനംവകുപ്പും പരസ്പരം പഴിചാരി തടിതപ്പുന്നു. ചന്ദനമരം നഷ്ടപ്പെട്ട സ്ഥലത്തിന്‍റെ ഉടമ വനംവകുപ്പ് ഓഫിസില്‍ പരാതിയുമായി എത്തുമ്പോള്‍ മോഷണക്കേസ് പൊലീസീല്‍ നല്‍കണമെന്ന്​ പറഞ്ഞ്​ മടക്കിയയക്കുകയാണ്. പൊലീസ് സ്‌റ്റേഷനില്‍ എത്തുമ്പോള്‍ മരത്തിന്‍റെ കേസായതിനാൽ വനംവകുപ്പിനെ സമീപിക്കാനായിരിക്കും മറുപടി. ലക്ഷങ്ങളുടെ ചന്ദനമരം മോഷണംപോയ പരാതിയുമായി എത്തുമ്പോള്‍ പൊലീസും വനംവകുപ്പും പരസ്പരം കൈയൊഴിയുന്നതിനാൽ പലരും പരാതിക്ക് നൽകാൻ മടിക്കുകയാണ്​. ചന്ദനമരം മോഷണം സംബന്ധിച്ച്​ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുമ്പോള്‍ പരാതിക്കാരെ പരിഹസിച്ച് മടക്കിയയക്കുന്നതായും ആക്ഷേപമുണ്ട്. ബാലന്‍പിള്ള സിറ്റിയില്‍ ചന്ദനമരം മോഷണംപോയെന്ന പരാതിയുമായി എത്തിയ വീട്ടമ്മയോട് പ്രതിയെ കാണിച്ചുതന്നാല്‍ പിടിക്കാമെന്നും ഏലത്തോട്ടത്തില്‍ സി.സി ടി.വി കാമറ പിടിപ്പിക്കണമെന്നുമാണ്​ പൊലീസ്​ പറഞ്ഞത്​. രാമക്കല്‍മേട് മേഖലയില്‍ ചന്ദനമാഫിയ തഴച്ചുവളരുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. മോഷണപരമ്പരക്ക്​ പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച്​ പൊലീസിനും വനംവകുപ്പിനും കൃത്യമായ ധാരണ ഉണ്ടെങ്കിലും നടപടി സ്വീകരിക്കാത്തത്​ ചന്ദനമരം മോഷണം വര്‍ധിക്കാന്‍ കാരണമാകുന്നു. പൊലീസിലും വനംവകുപ്പിലും മറ്റിതര വകുപ്പുകളിലും ജോലിചെയ്യുന്ന ബന്ധുക്കളുടെ പിൻബലത്തിൽ പ്രതികൾ കേസുകള്‍ തേച്ചുമാച്ചുകളയുന്നതായും ആരോപണമുണ്ട്. കഴിഞ്ഞദിവസം ബാലന്‍പിള്ള സിറ്റിയില്‍ 15ഓളം മരങ്ങള്‍ മുറിക്കുകയും വലുപ്പമുള്ള അഞ്ച്​ മരങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ജില്ലയില്‍ മറയൂര്‍ കഴിഞ്ഞാല്‍ സ്വാഭാവികമായി ചന്ദനമരങ്ങള്‍ കൂടുതല്‍ വളരുന്നത്​ പട്ടംകോളനി മേഖലയിലെ സ്വകാര്യ ഭൂമിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ്​ ഈ പ്രദേശത്തുനിന്ന്​ ചന്ദനമരം മോഷണംപോയിരുന്നു. തൂക്കുപാലം മേഖലയില്‍ അമ്പതേക്കര്‍ ഭാഗത്തുനിന്ന്​ സ്വകാര്യ വ്യക്തിയുടെ ഒരുലക്ഷത്തോളം രൂപയുടെ ചന്ദനമരമാണ് മാസങ്ങൾക്ക്​ മുമ്പ്​ മോഷ്ടിച്ച് കടത്തിയത്. ഇവിടങ്ങളില്‍നിന്ന്​ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 250ലധികം ചന്ദനമരങ്ങളാണ് മോഷണംപോയത്​. മാസങ്ങള്‍ക്ക് മുമ്പ്​ മുണ്ടിയെരുമ, ചോറ്റുപാറ, തൂക്കുപാലം മേഖലകളില്‍ ചന്ദനമരം മോഷണപരമ്പര അരങ്ങേറിയിരുന്നു. മുണ്ടിയെരുമയില്‍നിന്ന്​ നിരവധി ചന്ദനമരങ്ങള്‍ മുമ്പ് പലതവണ മുറിച്ചുകടത്തി. റവന്യൂ ഭൂമിയില്‍നിന്നും​ സ്വകാര്യ പുരയിടത്തില്‍നിന്നുമാണ് ചന്ദനമരങ്ങള്‍ അന്ന് മോഷണംപോയത്. നെടുങ്കണ്ടം, എഴുകുംവയല്‍, വലിയതോവാള, തൂക്കുപാലം, രാമക്കല്‍മേട്, ചോറ്റുപാറ മേഖലകളില്‍നിന്ന്​ നൂറോളം ചന്ദനമരങ്ങൾ ഒരു വര്‍ഷത്തിനിടയില്‍ മുറിച്ചുകടത്തി. എന്നാല്‍, ഒരുകേസില്‍ പോലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story