Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:33 AM IST Updated On
date_range 23 April 2022 5:33 AM ISTഅറക്കുളം പഞ്ചായത്തിലെ ചെളിക്കൽ റോഡിന് ശാപമോക്ഷം
text_fieldsbookmark_border
മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ ചെളിക്കൽ റോഡ് റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റ് ചെയ്യാൻ നടപടിയായി. നിർമാണ ജോലി ആരംഭിച്ചു. ഇലപ്പള്ളിയിൽനിന്ന് ചെളിക്കൽ തോട്ടത്തിലേക്ക് 80 വർഷത്തിലേറെ പഴക്കമുള്ള മൺറോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ റോഡ് മുഴുവൻ തകർന്നു. ഇതോടെ ഓഫ്‌റോഡ് ജീപ്പുകൾ മാത്രം കടന്നുപോകുന്ന അവസ്ഥായായി. ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്ന ഈ പ്രദേശത്ത് വഴിയുടെ അപര്യാപ്തത മൂലം പലരും താമസംമാറിപ്പോയി. മേത്താനം തെയിലത്തോട്ടം പൂട്ടിപ്പോയതോടെ ജീവനക്കാരും മറ്റിടങ്ങളിലേക്ക് മാറി. മൂലമറ്റം- വാഗമൺ റോഡിൽ ഇലപ്പള്ളി, ചെളിക്കൽ കവലയിൽനിന്ന് അഞ്ചര കിലോമീറ്റർ ദൂരമുള്ള റോഡ് എത്തുന്നത് പുള്ളിക്കാനം നല്ലതണ്ണിയിലാണ്. റോഡിന്‍റെ 100 മീറ്റർ മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്. വിദ്യാർഥികളടക്കം നാട്ടുകാർ കാൽനടയായാണ് ചെളിക്കൽ കവലയിൽ എത്തുന്നത്. റോഡ് പൂർത്തിയാകുന്നതോടെ ടൂറിസം മേഖലക്കും പ്രയോജനം ലഭിക്കും. tdl mltm 4 ഇലപ്പള്ളി-ചെളിക്കൽ റോഡ് നിർമാണം നടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
