Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:28 AM IST Updated On
date_range 23 April 2022 5:28 AM ISTമുസ്ലിംലീഗ് യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകം -എസ്. അശോകൻ
text_fieldsbookmark_border
തൊടുപുഴ: മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച ഇ.പി. ജയരാജൻ സി.പി.എമ്മിന്‍റെ കപട രാഷ്ട്രീയ മുഖമാണ് സ്വയം അനാവരണം ചെയ്തതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ. മുസ്ലിംലീഗിനെ വർഗീയ പാർട്ടി എന്ന് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കൾ. ഇതിന് പൊതുസമൂഹത്തോട് ക്ഷമചോദിക്കുകയാണ് വേണ്ടത്. ജയരാജൻ എൽ.ഡി.എഫ് കൺവീനർ ആയതോടെ ദുരന്തങ്ങളുടെ പെരുമഴക്കാലമാണ് ഇടതുമുന്നണിയെയും സി.പി.എമ്മിനെയും കാത്തിരിക്കുന്നതെന്നും അശോകൻ പറഞ്ഞു. തൊടുപുഴയിലെ റോഡുകളുടെ റീടാറിങ് ഉടൻ -പി.ജെ. ജോസഫ് തൊടുപുഴ: ടൗണിലെ പൊതുമരാമത്ത് റോഡുകൾ ബി.എം ബി.സി നിലവാരത്തിൽ ഉടൻ റീടാറിങ് നടത്തുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. മങ്ങാട്ടുകവല–കാഞ്ഞിരമറ്റം–കോതായിക്കുന്ന് ബൈപാസ്, കുട്ടപ്പാസിന് മുന്നിലുള്ള റോഡ്, പഴയ കെ.എസ്.ആർ.ടി.സിക്ക് മുന്നിലൂടെ പോകുന്ന കാഞ്ഞിരമറ്റം ബൈപാസ്, മൂവാറ്റുപുഴ റോഡിൽ മുമ്പ് റീടാർ ചെയ്യാത്ത ജ്യോതി ബസാറിനു മുൻ ഭാഗത്തുകൂടിയുള്ള റോഡ്, തൊടുപുഴ വെസ്റ്റ്, മാർക്കറ്റ് റോഡ് എന്നിവയാണ് റീടാറിങ് നടത്തുക. ഇതിനായി 5.50 കോടിയുടെ ജോലി ടെൻഡർ ചെയ്ത് കരാർ വെച്ചിട്ടുണ്ട്. മഴ മാറിയാൽ ഉടൻ നിർമാണം നടത്തും. മങ്ങാട്ടുകവല – മുതലക്കോടം, തൊടുപുഴ – മണക്കാട് – ചിറ്റൂർ തുടങ്ങിയ റോഡുൾപ്പെടെയുള്ളവയുടെ അടിയന്തര അറ്റകുറ്റപ്പണികളും ഉടൻ നടത്തുമെന്ന് പി.ജെ. ജോസഫ് അറിയിച്ചു. ബി.എസ്.എൻ.എൽ പബ്ലിക് ഡേറ്റാ ഓഫിസ് ഉദ്ഘാടനം ഇന്ന് തൊടുപുഴ: ബി.എസ്.എൻ.എൽ പബ്ലിക് ഡേറ്റാ ഓഫിസ്, ബി.എ.എഫ് സംവിധാനങ്ങളുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് അടിമാലി മർച്ചൻറ് ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. 12.30ന് തിങ്കൾക്കാട് ബി.എസ്.എൻ.എൽ ടവറിന്‍റെ പ്രവർത്തനവും എം.പി ഉദ്ഘാടനം ചെയ്യും. അതിവേഗ ഇൻറർനെറ്റ് സംവിധാനം ജില്ലയിലുടനീളം ലഭ്യമാക്കുന്നതിന്‍റെ തുടക്കമാണ് പി.ഡി.ഒ, ബി.ഡി.എഫ് സംവിധാനങ്ങൾ എന്ന് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story