Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒ.പി ദിവസം...

ഒ.പി ദിവസം വർധിപ്പിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
പീരുമേട്: താലൂക്ക് ആശുപത്രിയിലെ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ഒ.പി കൂടുതൽ ദിവസം പ്രവർത്തിപ്പിക്കണമെന്ന് ആവശ്യം. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ്​ നിലവിൽ പ്രവർത്തനം. പ്രമേഹം, രക്താതിസമ്മർദം എന്നിയവടക്കം ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. 50 വയസ്സിന് മുകളിലുള്ളവരാണ്​ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ ഒന്നുവരെയാണ് പ്രവർത്തനം. ആഴ്ചയിൽ രണ്ടുദിവസം മാത്രം സേവനം ലഭിക്കുന്നതിനാൽ ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്​. രോഗം ബാധിച്ച് അവശരായവർക്ക്​ കാത്തിരിപ്പ്​ ഏറെ ബുദ്ധിമുട്ട്​ സൃഷ്ടിക്കുന്നു. ബുധൻ, വെള്ളി ദിവസങ്ങളിൽകൂടി ഒ.പി പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം. ഒ.പി സമയം ഉച്ചക്ക്​ ഒന്നുവരെയാണെങ്കിലും താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി രോഗികൾ എത്തുന്നതിനാൽ വൈകിയാണ് പരിശോധന അവസാനിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story