Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:38 AM IST Updated On
date_range 22 April 2022 5:38 AM ISTആണ്ടവൻകുടി ഉപതെരഞ്ഞെടുപ്പ്: രമ്യ കോൺഗ്രസ് സ്ഥാനാർഥി
text_fieldsbookmark_border
മൂന്നാർ: ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡായ ആണ്ടവൻകുടിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി രമ്യ ഗണേശൻ മത്സരിക്കും. ആണ്ടവൻകുടിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. വാർഡ് അംഗം മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ മൂന്ന് വോട്ടിനാണ് രമ്യ ഇവിടെ പരാജയപ്പെട്ടത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അളഗർസാമി അധ്യക്ഷത വഹിച്ചു. ഈശ്വരി രാജൻ ചെയർപേഴ്സണും രാജാങ്കം കൺവീനറുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story