Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടം, കരിങ്കുന്നം...

മുട്ടം, കരിങ്കുന്നം കുടിവെള്ള പദ്ധതികൾക്ക് മാത്രമായി ട്രാൻസ്​ഫോർമർ സ്ഥാപിച്ചു

text_fields
bookmark_border
മുട്ടം, കരിങ്കുന്നം കുടിവെള്ള പദ്ധതികൾക്ക് മാത്രമായി ട്രാൻസ്​ഫോർമർ സ്ഥാപിച്ചു
cancel
മുട്ടം: വോൾട്ടേജ് ക്ഷാമത്താൽ വലഞ്ഞ മുട്ടം, കരിങ്കുന്നം കുടിവെള്ള പദ്ധതികൾക്ക് മാത്രമായി ട്രാൻസ്​ഫോർമർ നൽകി. 160 കെ.വി ശേഷിയുള്ള ട്രാൻസ്​ഫോർമറിലാകും ഇരുകുടിവെള്ള പദ്ധതിയുടെയും മോട്ടോറുകൾ പ്രവർത്തിക്കുക. ബുധനാഴ്ചവരെ ഈ ട്രാൻസ്​ഫോർമറിൽനിന്ന്​ മാത്തപ്പാറ, അമ്പാട്ട് കോളനി ഭാഗങ്ങളിലെ 60ഓളം കുടുംബങ്ങൾക്കും വൈദ്യുതി നൽകിയിരുന്നു. ഇതുമൂലം കുടിവെള്ള പമ്പിങ്ങിന് ആവശ്യമായ വോൾട്ടേജ്​ ലഭിച്ചിരുന്നില്ല. മോട്ടോറുകൾക്ക് കേടുപാട്​ സംഭവിക്കുക പതിവായിരുന്നു. പരാതികൾ രൂക്ഷമായതോടെ മറ്റൊരു ട്രാൻസ്​ഫോർമർകൂടി വൈദ്യുതി ബോർഡ് അധികൃതർ സ്ഥാപിക്കുകയായിരുന്നു. വീടുകളിലേക്കും കുടിവെള്ള പദ്ധതിക്കും വെവ്വേറെ ട്രാൻസ്​ഫോർമർ സ്ഥാപിച്ചതോടെ ഇരുകൂട്ടർക്കും വൈദ്യുതി ക്ഷാമം ഇല്ലാതാകും. മുട്ടം കുടിവെള്ള പദ്ധതിക്കുവേണ്ടി നിലവിൽ പ്രവർത്തിക്കുന്നത് 90, 75 എന്നീ കുതിരശക്തിയിലുള്ള രണ്ട് മോട്ടോറാണ്. ഇവ രണ്ടും ഒരേസമയം പ്രവർത്തിക്കുന്നതിനാൽ കൊല്ലം കുന്നുമലയിലെ ടാങ്കിലേക് സാമാന്യം ഭേദപ്പെട്ട നിലയിൽ വെള്ളം എത്തുന്നുണ്ട്. രണ്ട് ദിവസങ്ങൾക്കകം 90 ശക്തിയുള്ള പുതിയ മോട്ടോർ സ്ഥാപിക്കുക കൂടി ചെയ്യുന്നതോടെ മുട്ടത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. tdl mltm 3 കുടിവെള്ള പദ്ധതിക്ക് മാത്രമായി ട്രാൻസ്​ഫോർമർ ചാർജ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story