Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടത്തെ റേഷനരി...

നെടുങ്കണ്ടത്തെ റേഷനരി ഗോഡൗണ്‍ വണ്ടന്മേട്ടിലേക്ക്

text_fields
bookmark_border
നെടുങ്കണ്ടം: വര്‍ഷങ്ങളായി നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ റേഷനരി ഗോഡൗണ്‍ വണ്ടന്മേട്ടിലെ സ്​റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷൻ കെട്ടിടത്തിലേക്ക് മാറ്റി. 2017 മുതല്‍ നെടുങ്കണ്ടം താന്നിമൂട്ടില്‍ പാമ്പാടുംപാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണാണ് ബുധനാഴ്ച മുതല്‍ വണ്ടന്മേട്ടിലേക്ക് മാറ്റിയത്. കെട്ടിട ഉടമക്ക് ഗോഡൗണ്‍ ഒഴിവാക്കുന്നതായി കാണിച്ച്​ സപ്ലൈകോ ഡിപ്പോ മാനേജര്‍ കത്ത് നല്‍കിയിരുന്നു. ഉടുമ്പന്‍ചോല താലൂക്കിലെ മുഴുവന്‍ റേഷന്‍കടകള്‍ക്കുമുള്ള അരി ഇവിടെയാണ് സംഭരിച്ചിരുന്നത്. താന്നിമൂട്ടിലെ ഗോഡൗണ്‍ നിര്‍ത്തുന്നതോടെ ഏഴ്​ ലോഡിങ് തൊഴിലാളിക്ക്​ ജോലിയും നഷ്ടമാകും. കെട്ടിട ഉടമയുമായി 15 വര്‍ഷത്തേക്ക് കരാര്‍ ചെയ്ത് സപ്ലൈകോയുടെ നിര്‍ദേശപ്രകാരം ഒന്നക്കോടി രൂപ മുടക്കി നിര്‍മിച്ചുനല്‍കിയ കെട്ടിടമാണ് ഇപ്പോള്‍ ഒഴിവാക്കി നെടുങ്കണ്ടത്തുനിന്ന്​ 35 കി.മീറ്ററോളം ദൂരെ വണ്ടന്മേട്ടിലേക്ക് മാറ്റുന്നത്. ചില ഉദ്യോഗസ്ഥരുടെ താൽപര്യമാണ്​ ഗോഡൗൺ മാറ്റത്തിന്​ പിന്നിലെന്നും ഇത്​ റേഷന്‍ അരി വിതരണത്തില്‍ ക്രമക്കേടിന്​ വഴിതെളിക്കുമെന്നും ആരോപണമുണ്ട്​. ഉത്സവം കൊടിയേറി ചെറുതോണി: പഴയരിക്കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. 24ന്​ സമാപിക്കും. വാഹന വിളംബര ഘോഷയാത്ര ശാഖായോഗം പ്രസിഡന്‍റ്​ ജയൻ കൊല്ലംപറമ്പിലും ശാഖാ സെക്രട്ടറി ഷീനാ അജി ചെറുകുന്നേലും ചേർന്ന്​ ഉദ്​ഘാടനം ചെയ്​തു. സലീല മണ്ണൂർ, ഉഷ സാബു, അനിൽകുമാർ, ബിജു പാലക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story