Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബേസിക് ലൈഫ്...

ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം

text_fields
bookmark_border
കുമളി: ചക്കുപള്ളം പഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആരോഗ്യസാക്ഷരത പഞ്ചായത്തായി മാറ്റാനുള്ള യജ്ഞത്തി‍ൻെറ ഭാഗമായി സഞ്ജീവനി പേരില്‍ സംഘടിപ്പിച്ചു. ചക്കുപള്ളം പഞ്ചായത്തും ജെ.സി.ഐ തേക്കടി സാഹ്യാദ്രിയും ചേർന്ന്​ കാരിത്താസ് ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്‍റ്​ അഭിലാഷ് ജി.നായര്‍ അധ്യക്ഷതവഹിച്ചു. കാരിത്താസ് അത്യാഹിത വിഭാഗം മേധാവി ഡോ. വിവേക്​ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 75ഓളം വളന്‍റിയര്‍മാര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത്​ അംഗം രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കുസുമം സതീഷ്, പഞ്ചായത്ത് അംഗങ്ങളായ ആന്‍റണി കുഴിക്കാട്ട്, ആശ സുകുമാരന്‍, ബിന്ദു അനില്‍കുമാര് തുടങ്ങിയവര്‍ സംബന്ധിച്ചു. സിസ്റ്റം സപ്പോര്‍ട്ട് എൻജിനീയര്‍ ഒഴിവ് ഇടുക്കി: പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിക്ക്​ ഡിജിറ്റലൈസേഷന്‍ സിസ്റ്റം സപ്പോര്‍ട്ട് എൻജിനീയറെ ആവശ്യമുണ്ട്. ഐ.ടി.ഐയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനീയറിങ്​ ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ഹാർഡ്​വെയര്‍, ഐ.ടി എന്നിവയില്‍ ഡിപ്ലോമയും ഓഫിസ് ഡിജിറ്റലൈസേഷനില്‍ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 2022 ഏപ്രില്‍ 11ന് 21നും 30നും മധ്യേ. ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫോൺ​: 04869 233625. ഇ-മെയില്‍: itipeerumade@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story