Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ-പുള്ളിക്കാനം...

തൊടുപുഴ-പുള്ളിക്കാനം പാതക്ക്​ വീതിയില്ല ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴിയിൽ വീഴും

text_fields
bookmark_border
മൂലമറ്റം: തൊടുപുഴയിൽനിന്ന്​ പുള്ളിക്കാനം വഴി വാഗമണ്ണിനുള്ള സംസ്ഥാന പാതയുടെ വീതി കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. തൊടുപുഴയിൽനിന്ന്​ രണ്ട് റോഡുകളാണ് പറള്ളിക്കാനം വഴി വാഗമണ്ണിനുള്ളത്. ഇതിൽ ഒന്ന് തൊടുപുഴ-കാഞ്ഞാർ-കൂവപ്പള്ളി-പുത്തേട് വഴി-പുള്ളിക്കാനത്ത് എത്തുന്നതും മറ്റൊന്ന് തൊടുപുഴ-മൂലമറ്റം-ഇടപ്പള്ളി-എടാട് വഴി പുള്ളിക്കാനത്ത് എത്തുന്നതും. ഈ രണ്ട് റോഡുകൾക്കും വീതിയില്ല. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നുമുണ്ട്​. സംസ്ഥാന പാതയാണെങ്കിലും റോഡിൽ പലയിടത്തും രണ്ടു വാഹനങ്ങൾ നേർക്കുനേർ വന്നാൽ കടന്നുപോകാൻ കഴിയില്ല. മൂലമറ്റത്തുനിന്ന്​ ഇലപ്പള്ളി, എടാട്, പുള്ളിക്കാനം വഴിയാണ് സംസ്ഥാനപാത കടന്നുപോവുന്നത്. റോഡിൽ പലയിടത്തും ആവശ്യത്തിന് വീതിയില്ലാത്തതിനാൽ സർവിസ് ബസ് അടക്കമുള്ള വാഹനങ്ങൾ ഓടിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ഡ്രൈവർമാർ പറയുന്നു. പലപ്പോഴും എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കാൻപോലും കഴിയാതെ വരാറുണ്ട്. വളവുകളേറെയുള്ള ഈ റൂട്ടിൽ പെട്ടന്ന് എതിർവശത്ത് വാഹനങ്ങൾ കാണുമ്പോൾ വെട്ടിക്കാൻ ശ്രമിക്കുന്നതും അപകടകാരണമാകാറുണ്ട്. സംസ്ഥാന പാതയാക്കി ഉയർത്തിയിട്ട് 10 വർഷമായെങ്കിലും ഇനിയും ഈ വഴിയുടെ വീതികൂട്ടുന്നതിനുള്ള നടപടി മാത്രം തുടങ്ങിയിട്ടില്ല. പല സ്ഥലങ്ങളിലും കൊടും വളവുകളും വലിയ കൊക്കകളുമുണ്ട്. മാത്രമല്ല ഈ രണ്ടു റോഡുകൾക്കും സംരക്ഷണഭിത്തിയുമില്ല. ഇതോടൊപ്പം സംസ്ഥാന പാതയിലെ മണപ്പാടി പാലവും ഇലപ്പള്ളി കൈക്കുളം പാലവും അപകടാവസ്ഥയിലാണ്. പാലം അപകടത്തിൽ എന്ന ബോർഡ് സ്ഥാപിച്ചതല്ലാതെ പൊതുമരാമത്ത് വകുപ്പ് മറ്റ്​ നടപടിയെടുത്തിട്ടില്ല. മിക്കപ്പോഴും മൂടൽ മഞ്ഞുപെയ്യുന്ന ഈ വഴിക്ക് ആവശ്യത്തിനു വീതിയില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ചിത്രം: TDL Pullikkanam road തൊടുപുഴ-പുള്ളിക്കാനം പാതയുടെ വീതികുറഞ്ഞ ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story