Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടാന ആക്രമണം:...

കാട്ടാന ആക്രമണം: യൂത്ത് കോൺഗ്രസ് സമരത്തിന്​

text_fields
bookmark_border
അടിമാലി: സമഗ്ര പഠനം നടത്തി ജില്ലയിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അരുൺ വാർത്താസ​മ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ കാട്ടാന ആക്രമണം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ്​. മേഖലയിൽ നാൽപതോളംപേർ കാട്ടാന ആക്രമണത്തിൽ മരിക്കുകയും നിരവധി ​പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്​. ആനത്താരകളിലും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥക്കും തടസ്സമായ കൈയേറ്റങ്ങൾ ഉൾപ്പെടെ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോഷി കന്യാക്കുഴി, ടി.കെ. സുജിത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story