Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:29 AM IST Updated On
date_range 20 April 2022 5:29 AM ISTവീട്ടുമുറ്റ പുസ്തക ചർച്ചക്ക് തുടക്കം
text_fieldsbookmark_border
തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി നേതൃത്വത്തിലുള്ള വീട്ടുമുറ്റ പുസ്തകചർച്ചകൾക്ക് തുടക്കം. ലൈബ്രറി പ്രസിഡൻറ് കെ.സി. സുരേന്ദ്രന്‍റെ വീട്ടുമുറ്റത്ത് എം.ടി. വാസുദേവൻ നായരുടെ 'നാലുകെട്ട്' നോവലിന്‍റെ ചർച്ചയിലൂടെ ആരംഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോർജ് ആഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.സി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ കെ.ആർ. സോമരാജൻ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, സാഹിത്യസംവാദം എഡിറ്റർ അഡ്വ. നീർണാൽ ബാലകൃഷ്ണൻ, ഗ്രന്ഥശാല പ്രവർത്തകൻ പി.എ. വിജയകുമാർ, ജോസ് തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അനുകുമാർ സ്വാഗതവും എ.എസ്. പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. TDL Jaihind മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ വീട്ടുമുറ്റ പുസ്തകചർച്ച താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോർജ് ആഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു ഡയബറ്റിക്സ് ക്യാമ്പ് തൊടുപുഴ: ലയൺസ് ക്ലബ് ഇന്‍റർനാഷനൽ 318 സിയുടെ ആഭിമുഖ്യത്തിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ടും നാഷനൽ ഹെൽത്ത് മിഷനുമായി സഹകരിച്ച് ലയൺസ് ബീറ്റ് ഡയബറ്റിക്സ് ക്യാമ്പ് സംഘടിപ്പിച്ചു. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ലയൺസ് ക്ലബ് പ്രസിഡന്‍റ് ഡോ. ദീപക് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോഓഡിനേറ്റർ ജോസ് മങ്കളി, മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കൊളാരിക്കൽ, ഷാജി എം.മണക്കാട്, എം.എൻ. സുരേഷ്, ഡോ. സുദർശനൻ, അനൂപ് ധന്വന്തരി. ഷിജു മാനുവൽ, ഷാജു അലക്സ്, ജോസ് മഠത്തിൽ, കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും ആലക്കോട്: ലൈനിലെ ടച്ച് വെട്ടൽ ജോലി നടക്കുന്നതിനാൽ ആലക്കോട് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ചിലവ്, കലയന്താനി, ആലക്കോട്, ഇടവെട്ടി, മാർത്തോമ, ചവർണ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story