Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഠിതാക്കളെയും...

പഠിതാക്കളെയും ഇൻസ്ട്രക്ടർമാരെയും ആദരിച്ചു

text_fields
bookmark_border
തൊടുപുഴ: സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിന്‍റെ വാർഷിക ദിനാചരണ ഭാഗമായി പഠിതാക്കളെയും ഇൻസ്ട്രക്ടർമാരെയും വീടുകളിലെത്തി ആദരിച്ചു. സമ്പൂർണ സാക്ഷരത യജ്ഞത്തിന്‍റെ ഓർമപുതുക്കലിനൊപ്പം ശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരത പഠനത്തിന് പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ജില്ല സാക്ഷരത മിഷന്‍റെ നേതൃത്വത്തിൽ വാഴത്തോപ്പ് കൊലുമ്പൻ കോളനിയിലെ മുതിർന്ന . മുതിർന്ന സാക്ഷരത പഠിതാവ് തേനൻ ഭാസ്കരൻ കാണി, ടി.വി. രാജമ്മ, കരിമ്പി രാമൻ, ലക്ഷ്മി കൊലുമ്പൻ, സാക്ഷരത ഇൻസ്ട്രക്ടർമാരായ ഉഷ ജയൻ, ഷീബ വിനോദ്, ഓമന ബാബു എന്നിവരെയാണ് ആദരിച്ചത്. ജില്ലയിലെ 63 സാക്ഷരത കേന്ദ്രങ്ങളിലാണ് വാർഷിക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. വാഴത്തോപ്പ് കൊലുമ്പൻ കോളനിയിലെ തേനൻ ഭാസ്കരന്‍റെ വീട്ടിൽ നടന്ന സമ്പൂർണ സാക്ഷരത ദിനാചരണ ചടങ്ങ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം ഇ.ടി. നൗഷാദ് അധ്യക്ഷനായിരുന്നു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽകരീം സാക്ഷരത സന്ദേശം നൽകി. ജില്ല പഞ്ചായത്ത്​ അംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഡിറ്റാജ് ജോസഫ്, വിനു പി.ആന്‍റണി, ഉഷ ജയൻ എന്നിവർ സംസാരിച്ചു. സാക്ഷരത പ്രേരക്മാരായ അമ്മിണി ജോസ് സ്വാഗതവും ടി.എസ്. ബിന്ദുമോൾ നന്ദിയും പറഞ്ഞു. TDL ADARICHU വാഴത്തോപ്പ് കൊലുമ്പൻ കോളനിയിലെ മുതിർന്ന സാക്ഷരത പഠിതാവ് തേനൻ ഭാസ്കരൻ കാണിയെ ഇദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ചടങ്ങിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജോർജ് പോൾ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story