Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടികൾക്കെന്നും...

കുട്ടികൾക്കെന്നും കരുതലാണ്​ ലിൻസി ടീച്ചർ

text_fields
bookmark_border
തോമസ് ജോസ് കട്ടപ്പന: പെൺകരുത്തിന്‍റെയും കരുതലിന്‍റെയും പ്രതീകമാണ് ലിൻസി എന്ന സ്കൂൾ അധ്യാപിക. ലബ്ബക്കട കൊച്ചുപറമ്പിൽ സെബാസ്റ്റ്യന്‍റെ ഭാര്യയും മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ലിൻസി നിർധനരായ പല കുട്ടികളുടെയും ജീവിതത്തിൽ കൈത്താങ്ങും വെളിച്ചവുമാണ്​. നിർധനരായ ആറ്​ വിദ്യാർഥികൾക്ക് സുമനസ്സുകളുടെ സഹായത്തോടെ ഇതിനകം വീട്​ നിർമിച്ചുനൽകി. ലോക്​ഡൗൺ കാലത്ത്​ 145 വിദ്യാർഥികളുടെ വീടുകളിൽ പലചരക്ക് സാധനങ്ങൾ എത്തിച്ചും ഈ അധ്യാപിക കരുതലിന്‍റെ വേറിട്ട മാതൃകയായി. താൻ പഠിപ്പിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും പട്ടിണിയിലും ദരിദ്ര്യത്തിലുമാണെന്ന തിരിച്ചറിവാണ് ലിൻസി ടീച്ചറുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ പ്രചോദനം​. വർങ്ങൾക്ക്​ മുമ്പ് സ്കൂളിലെ ഉച്ചഭക്ഷണത്തിന്‍റെ ചുമതല വഹിച്ചിരുന്ന അവസരത്തിൽ സ്കൂളിലെ പാവപ്പെട്ട വിദ്യാർഥികളെ കണ്ടെത്താൻ ടീച്ചർക്ക് കഴിഞ്ഞിരുന്നു. പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യാറുണ്ട്​. സംസാര വൈകല്യമുള്ള വിദ്യാർഥിനിയുടെ ചികിത്സക്ക്​ അരലക്ഷത്തിലധികം രൂപ സമാഹരിച്ചുനൽകി. സ്കൂളിൽ പച്ചക്കറികൃഷി ചെയ്തിരുന്ന നാളുകളിൽ ജൈവപച്ചക്കറി കൃഷി വിളയിച്ച് പുരസ്കാരവും നേടി. നാടൻ കറിപ്പൊടികൾ നിർമിച്ച് സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള കറികളിൽ ഉപയോഗിച്ച് വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷണത്തിനും ലിൻസി മുൻകൈയെടുക്കുന്നു. ലോക്​ഡൗൺ കാലത്ത്​ ഓൺലൈൻ പഠനത്തിന്​ 54 കുട്ടികൾക്ക്​ ടെലിവിഷനും സ്മാർട്ഫോണും ലഭ്യമാക്കി. യാത്രസൗകര്യമോ കേബിൾ കണക്​ഷനോ ഇല്ലാത്ത കണ്ണംപടി-മേമാരി പ്രദേശത്തെ ഗോത്ര വിദ്യാർഥികളുടെ വീടുകളിൽ ടി.വിക്കൊപ്പം ഡി.ടി.എച്ച്​ കണക്​ഷനും എത്തിച്ചുനൽകി. കഴിഞ്ഞ വർഷം പ്രൈമറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വാഴവിത്തുകൾ നൽകി സ്കൂളിൽ മാതൃക വാഴത്തോട്ടം നിർമിച്ചു. ഈവർഷം സ്കൂളിൽ ചേർന്ന മുഴുവൻ കുട്ടികൾക്കും പ്ലാവിൻതൈകളും രണ്ട് എൽ.ഇ.ഡി ബൾബുകളും ഓണസമ്മാനമായി പ്രൈമറി കുട്ടികൾക്ക്​ ഓണക്കോടിയും നൽകി ലിൻസി ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വിഷുദിനത്തിൽ തപാൽ വകുപ്പിന്‍റെ സഹകരണത്തോടെ കണിക്കൊന്നയുടെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക കവറിൽ കുട്ടികൾക്ക്​ വിഷുക്കൈനീട്ടം എത്തിച്ചുനൽകി. ശമ്പളത്തിൽ നിന്നുള്ള വിഹിതമാണ്​ ഇതിനായി നീക്കിവെച്ചത്​. സംസ്ഥാന അധ്യാപക അവാർഡും സാമൂഹക ക്ഷേമ വകുപ്പ്​ പുരസ്കാരവും സംസ്ഥാന പി.ടി.എ അവാർഡും ലിൻസിക്ക്​ ലഭിച്ചിട്ടുണ്ട്. ഭർത്താവ് സെബാസ്റ്റ്യൻ ജോർജ് കുട്ടിക്കാനം മരിയൻ കോളജിൽ ജോലി ചെയ്യുന്നു. ജോയൽ, ടോം എന്നിവരാണ്​ മക്കൾ. ചിത്രം: TDL Lincy teacher ലിൻസി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story