Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:33 AM IST Updated On
date_range 18 April 2022 5:33 AM ISTവേനൽ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശം; ഒരു മരണം
text_fieldsbookmark_border
ഇടുക്കി: വേനൽ മഴയിലും കാറ്റിലും ജില്ലയിൽ വിവിധ ഇടങ്ങളിൽ വ്യാപക നാശം. മരം ദേഹത്ത് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. അടിമാലി കല്ലാറിൽ ഏലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മധ്യപ്രദേശ് സ്വദേശിനി ഗീതു അരവിന്ദാണ് (43) മരം വീണ് മരിച്ചത്. കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ ചെറുതോണിയിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. മരിയാപുരം പഞ്ചായത്തോഫിസിന് സമീപം താമസിക്കുന്ന കുഴികണ്ടത്തിൽ സുരേന്ദ്രന്‍റെ വീടാണ് തകർന്നത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. വീടിന്‍റെ വയറിങ് പൂർണമായും കത്തിനശിച്ചു. വീട്ടിൽ സുരേന്ദ്രൻ, ഭാര്യ ബിന്ദു, മക്കളായ അമലു (23), ആകാശ് (17) എന്നിവർ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൂടാതെ കാറ്റിലും മഴയിലും ദേശീയപാത 85ൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. വിവിധ ഇടങ്ങളിൽ വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. TDL cheruthoni സുരേന്ദ്രന്‍റെ വീട് ഭാഗികമായി തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story