Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസമ്പൂർണ സാക്ഷരത...

സമ്പൂർണ സാക്ഷരത പ്രഖ്യാപന ദിനാചാരണം

text_fields
bookmark_border
തൊടുപുഴ: സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിന്‍റെ വാർഷിക ദിനാചരണം തിങ്കളാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 1991 ഏപ്രിൽ 18നായിരുന്നു സംസ്ഥാനത്ത്​ സമ്പൂർണ സാക്ഷരത പ്രഖ്യാപനം. ജില്ല സാക്ഷരത മിഷന്‍റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മുതിർന്ന പഠിതാക്കളെയും ഇൻസ്ട്രക്ടർമാരെയും മുൻകാല സാക്ഷരത പ്രവർത്തകരെയും ആദരിക്കും. ജില്ലയിലെ 63 സാക്ഷരത കേന്ദ്രങ്ങളിൽ വാർഷിക ദിനാചരണം സംഘടിപ്പിച്ചിട്ടുണ്ട്. ജില്ല സാക്ഷരത മിഷന്‍റെ നേതൃത്വത്തിൽ വാഴത്തോപ്പ് കൊലുമ്പൻ കോളനിയിലെ മുതിർന്ന പഠിതാക്കളെയും ഇൻസ്ട്രക്ടർമാരെയും ആദരിക്കും. മങ്ങാട്ടുകവലയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കണം തൊടുപുഴ: തൊടുപുഴയുടെ കിഴക്കന്‍ മേഖലയുടെ കവാടമായ മങ്ങാട്ടുകവലയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഇക്കാര്യം ആവശ്യപ്പെട്ട് തൊടുപുഴ വില്ലേജ് വികസന സമിതി അംഗവും മുനിസിപ്പല്‍ ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റുമായ വി.എ. ഷംസുദ്ദീന്‍ സപ്ലൈകോ ഡിപ്പോ മാനേജര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങണമെങ്കില്‍ 700 ചതുരശ്രയടി കെട്ടിടം തദ്ദേശസ്ഥാപനം അഞ്ചുവര്‍ഷത്തേക്ക് വാടകരഹിതമായി വിട്ടുനല്‍കണമെന്ന വ്യവസ്ഥയാണ് സപ്ലൈകോ മുന്നോട്ട് വെച്ചത്. ഇതിനുപുറമെ, കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ക്ക്​ ഒരു ലക്ഷം രൂപ തദ്ദേശസ്ഥാപനം സപ്ലൈകോക്ക്​ ലഭ്യമാക്കണം. ഇക്കാര്യം ഉള്‍പ്പെടുത്തിയുള്ള കത്ത് നഗരസഭ ചെയര്‍മാനും കൗണ്‍സില്‍ അംഗങ്ങള്‍ക്കും നല്‍കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story