Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസനലിന്‍റെ ഓർമകൾ...

സനലിന്‍റെ ഓർമകൾ സാക്ഷി; കൂട്ടുകാർ വീണ്ടും ക്ലാസ്​മുറിയിൽ ഒത്തുചേർന്നു

text_fields
bookmark_border
സനലിന്‍റെ ഓർമകൾ സാക്ഷി;  കൂട്ടുകാർ വീണ്ടും ക്ലാസ്​മുറിയിൽ ഒത്തുചേർന്നു
cancel
ചെറുതോണി: സ്കൂൾമുറ്റം വിട്ടിറങ്ങിയവരുടെ ഒത്തുചേരൽ അപൂർവമല്ല. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച കഞ്ഞിക്കുഴി എസ്​.എൻ ഹയർ സെക്കൻഡറി സ്കൂളിൽ 2003-2005 പ്ലസ്​ടു ഹ്യുമാനിറ്റീസ്​ ബാച്ചിന്‍റെ ഒത്തുചേരൽ വേറിട്ട ഒന്നായിരുന്നു. അകാലത്തിൽ തങ്ങളിൽനിന്ന്​ പിരിഞ്ഞപോയ പ്രിയ കൂട്ടുകാരന്‍റെ ഓർമകളെ സാക്ഷിയാക്കി നടന്ന ആ ഒത്തുചേരൽ സഹപാഠികളുടെയും അധ്യാപകരുടെയും സ്മരണാഞ്ജലി കൂടിയായിരുന്നു. കഴിഞ്ഞമാസം 27ന്​ മൂലമറ്റത്തുണ്ടായ സംഘർഷത്തിനിടെ വെടിയേറ്റ്​ മരിച്ച കീരിത്തോട് സ്വദേശി സനൽ ബാബുവിന്‍റെ കൂട്ടുകാരും അധ്യാപകരുമാണ്​ സുഹൃത്തിന്‍റെ ആഗ്രഹം പൂർത്തീകരിക്കാൻ ഒത്തുചേരൽ സംഘടിപ്പിച്ചത്​. പ്ലസ്​ടു ബാച്ചിന്‍റെ ഒത്തുചേരൽ സംഘടിപ്പിക്കണമെന്നത്​ സനലിന്‍റെ വലിയ ആഗ്രഹമായിരുന്നു. മരിക്കുന്നതിന്​ രണ്ടുദിവസം മുമ്പ് സുഹൃത്തുക്കളോടും പ്ലസ് ടു ബാച്ചിന്‍റെ വാട്സ്​ആപ് ഗ്രൂപ്പിലും സനൽ ഇക്കാര്യം പറഞ്ഞിരുന്നു. സനലിന്‍റെ ആഗ്രഹം നാട്ടുകാരനും സഹപാഠിയുമായ വിത്സനും മറ്റ്​ സഹപാഠികളും ഏറ്റെടുക്കുകയായിരുന്നു. ശനിയാഴ്ച സ്കൂളിലെ സനൽ പഠിച്ച ക്ലാസിൽത്തന്നെ സഹപാഠികളും അധ്യാപകരും ഒത്തുചേർന്നു. പ്രിൻസിപ്പൽ ജിജി, അധ്യാപകരായ ദേവദാസ്, രാജി എന്നിവർ സംസാരിച്ചു. സഹപാഠികളും അധ്യാപകരും ചേർന്ന്​ സമാഹരിച്ച അരലക്ഷം രൂപ സനലിന്‍റെ മാതാപിതാക്കൾക്ക്​ കൈമാറി. ചിത്രം: സനലിന്‍റെ സഹപാഠികളും അധ്യാപകരും പഴയ പ്ലസ്​ടു ക്ലാസ്​ മുറിയിൽ ഒത്തുചേർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story