Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറമദാന്‍ റിലീഫ് കിറ്റ്...

റമദാന്‍ റിലീഫ് കിറ്റ് വിതരണം

text_fields
bookmark_border
തൊടുപുഴ: ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ മേഖല റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് കിറ്റ് വിതരണവും ഖതമുല്‍ ഖുര്‍ആന്‍ ദുഃആ മജ്‌ലിസും നടന്നു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ല ജനറൽ സെക്രട്ടറി ഷഹീര്‍ മൗലവി ഉദ്​ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ മൗലവി അധ്യക്ഷതവഹിച്ചു. മുഹമ്മദ് തൗഫീഖ് ബദ്‌രി മുഖ്യപ്രഭാഷണം നടത്തി. നൗഫല്‍ കൗസരി പ്രാർഥനക്ക് നേതൃത്വം നല്‍കി. ഇംദാദുല്ല മൗലവി, ഇ.എസ്. സുലൈമാന്‍ ദാരിമി, അഷ്‌റഫ് ബദ്‌രി, അഡ്വ. ഇ.എസ്. മൂസ എന്നിവർ സംസാരിച്ചു. മുന്നൂറോളം റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. ചിത്രം: TDL Ramadan ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ മേഖല റിലീഫ് കമ്മിറ്റിയുടെ ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ ജില്ല ജനറൽ സെക്രട്ടറി ഷഹീര്‍ മൗലവി ഉദ്​ഘാടനം ചെയ്യുന്നു ഇഫ്താര്‍ സംഗമം തൊടുപുഴ: മുസ്​ലിംലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുമ്മംകല്ല് തഖ്വ മസ്ജിദ് ഇമാം ഷഹീര്‍ മൗലവി സന്ദേശം നല്‍കി. നിയോജക മണ്ഡലം പ്രസിഡന്‍റ്​ പി.എന്‍. സീതി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കെ.എം.എ ഷുക്കൂര്‍, ജില്ല പ്രസിഡന്‍റ്​ എം.എസ് മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറര്‍ കെ.എസ്. സിയാദ് എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം ജന. സെക്രട്ടറി കെ.എച്ച്. അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും ട്രഷറര്‍ പി.കെ. മൂസ നന്ദിയും പറഞ്ഞു. ജില്ലയിൽ ഭൂസമരം ശക്തമാക്കും -കെ.പി.എം.എസ് തൊടുപുഴ: രണ്ടാംഭൂപരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ജില്ലയിൽ ശക്തമാക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി സാബു കരിശ്ശേരി പറഞ്ഞു. തൊടുപുഴയിൽ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂസമരവുമായി ബന്ധപ്പെട്ട് ജില്ലയിൽ യോജിക്കാൻ കഴിയുന്ന മുഴുവൻ സംഘടനകളെയും നേതാക്കളെയും പങ്കെടുപ്പിച്ച്​ ജൂൺ അഞ്ചിന് ജില്ലതല നേതൃയോഗം നടക്കും. സംസ്ഥാന കമ്മിറ്റി അംഗം ഓമന വിജയകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായെ കെ.കെ. രാജൻ, സാബു കൃഷ്ണൻ, ശിവൻ കോഴിക്കാമാലി, സുനീഷ് ഉടുമ്പൻചോല, ബിജു ബ്ലാങ്കര, എം.കെ. ചന്ദ്രൻ, പ്രകാശ് തങ്കപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story