Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTവണ്ണപ്പുറം വില്ലേജ് ഓഫിസ് പ്രവർത്തനം അവതാളത്തിൽ -കോൺഗ്രസ്
text_fieldsbookmark_border
വണ്ണപ്പുറം: പൂർണ ചുമതലയുള്ള വില്ലേജ് ഓഫിസറെ വണ്ണപ്പുറത്ത് ഉടൻ നിയമിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി അറിയിച്ചു. വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് സ്ഥലം പോക്കുവരവ് ചെയ്യാനാവാത്ത സാഹചര്യമാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും വില്ലേജ് ഓഫിസർ ഇല്ല എന്ന കാരണത്താൽ നിരസിക്കുകയാണ്. പഴയ വില്ലേജ് ഓഫിസറെ സ്ഥലം മാറ്റിയതിനെത്തുടർന്ന് പുതുതായി ചാർജ് എടുത്തയാൾ ദീർഘ അവധിയെടുത്ത് പോയതാണ് ഓഫിസ് പ്രവർത്തനം അവതാളത്തിലാകാൻ കാരണം. പട്ടയക്കുടി പുളിക്കത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ദിവസേന ഓരോ ആവശ്യങ്ങൾക്കെത്തുന്നവർ വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ മടങ്ങുകയാണെന്നും മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്‍റ് സജി കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. കെ.ജി. ശിവൻ, അഡ്വ. ആൽബർട്ട് ജോസ്, അനീഷ് കിഴക്കേൽ, കെ.എം. സുരേഷ്, അബ്ബാസ് മീരാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story