Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:34 AM IST Updated On
date_range 17 April 2022 5:34 AM ISTവഴിമുടക്കി കൊമ്പൻ, കാട്ടിലേക്ക് ഓടിച്ച് വനപാലകർ
text_fieldsbookmark_border
കുമളി: കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവിയിൽ ചിത്രാപൗർണമി ഉത്സവത്തിന് പോവുകയായിരുന്ന നാട്ടുകാർക്ക് മുന്നിലേക്ക് കാടിളക്കി കൊമ്പൻ ഇറങ്ങി വന്നത് അൽപനേരം ആശങ്കക്ക് ഇടയാക്കി. ഉത്സവ ദിനമായ ശനിയാഴ്ച ഉച്ചയോടെയാണ് മംഗളാദേവി പാതയിലെ ബ്രാന്തിപ്പാറ പ്ലാന്‍റേഷന് സമീപത്തുനിന്ന് പാതയിലേക്ക് ആന ഇറങ്ങിവന്നത്. ഭക്തർ തിരികെ ഓടിയതോടെ വനപാലകസംഘം എത്തി ആനയെ വഴിയിൽനിന്ന് കാട്ടിനുള്ളിലേക്ക് ഓടിച്ചു. കാട്ടിലെ വഴിമുറിച്ച് കടന്ന് പോകാനെത്തിയ ആനയാണ് ബഹളങ്ങൾക്കിടെ നാട്ടുകാർക്ക് മുന്നിലകപ്പെട്ടത്. ആന വഴിയിൽനിന്ന് മാറിയതോടെ ആശ്വാസത്തിലായി ഇതുവഴിയുള്ള യാത്രക്കാർ. വീണ്ടും വഴിയിലേക്ക് ആന ഇറങ്ങാതിരിക്കാൻ ഈ ഭാഗത്ത് വനപാലകരുടെ ജാഗ്രതയും ഉത്സവം കഴിയും വരെ തുടർന്നു. ....... cap. മംഗളാദേവി പാതയിലിറങ്ങിയ ആനയെ വനപാലകർ കാട്ടിലേക്ക് ഓടിക്കുന്നു ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
