Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനംവകുപ്പ്...

വനംവകുപ്പ് അനുമതിയില്ല; പാൽക്കുളം മേട്ടിലേക്കുള്ള കുരിശുമല കയറ്റം മുടങ്ങി

text_fields
bookmark_border
ചെറുതോണി: പാൽക്കുളം മേട്ടിലേക്കുള്ള കുരിശുമല കയറ്റം ഇത്തവണ മുടങ്ങി. ഡി.എഫ്.ഒയുടെ അനുമതിക്കായി അവസാന നിമിഷംവരെ കാത്തുനിന്നെങ്കിലും വനംവകുപ്പിൽനിന്ന് അനുകൂല നിലപാടുണ്ടാകാത്തതാണ്​ കാരണം. ചുരുളി സെന്‍റ്​ തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ഓരോവർഷവും നൂറുകണക്കിനാളുകൾ മലകയറാനെത്തുമായിരുന്നു. പാൽക്കുളം മേട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് വർധിച്ചതോടെ വനംവകുപ്പ് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ, പ്രത്യേക അനുമതിയോടെ കുരിശുമല കയറാനുള്ള ശ്രമവും നടന്നില്ല. രാവിലെ പള്ളിയിൽ ഒത്തുകൂടിയ ക്രൈസ്തവ വിശ്വാസികൾ ചെമ്പകപ്പാറ മലകയറിയശേഷം പിരിഞ്ഞുപോയി. TDL CHEMBAKAPARA ചുരുളി സെന്‍റ്​ തോമസ് ഫെറോന പള്ളിയിൽനിന്നുള്ള വിശ്വാസികൾ ചെമ്പകപ്പാറമല കയറുന്നു .............. ജീവനക്കാരുടെ പഞ്ചഗുസ്തി മത്സരം തൊടുപുഴ: ജോയന്‍റ്​ കൗൺസിൽ ജില്ല സമ്മേളനത്തോട്​ അനുബന്ധിച്ച് ജീവനക്കാരുടെ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. തൊടുപുഴ ജോയൻറ് കൗൺസിൽ ഭവനിൽ നടന്ന മത്സരം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വനിതകൾ ഉൾപ്പെടെ നിരവധി ജീവനക്കാർ പങ്കെടുത്തു. മുൻ സംസ്ഥാന ചാമ്പ്യൻ അബ്ദുസ്സലാം മത്സരങ്ങൾ നിയന്ത്രിച്ചു. പുരുഷന്മാരുടെ 70 കിലോക്ക്​ മുകളിൽ വി.കെ. മനോജ് ഒന്നാംസ്ഥാനം നേടി. 70 കിലോക്ക്​ താഴെ കെ.ആർ. ജയരാജ് ഒന്നാംസ്ഥാനം നേടി. സ്ത്രീകളുടെ വിഭാഗത്തിൽ സൗമ്യ സോമൻ ഒന്നാംസ്ഥാന നേടി. ഈ മാസം 25, 26 തീയതികളിൽ നടക്കുന്ന ജില്ല സമ്മേളനത്തിൽവെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. TDL PANCHAGUSTHI പഞ്ചഗുസ്തി മത്സരം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ​​ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story