Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:32 AM IST Updated On
date_range 17 April 2022 5:32 AM ISTഅപകടക്കെണിയായി റോഡ് വക്കിൽ തടിക്കഷണങ്ങൾ
text_fieldsbookmark_border
മുട്ടം: തുടങ്ങനാട് വിച്ചാട്ട് കവലയിൽ പൊതുമരാമത്ത് മരം മുറിച്ചിട്ടിരിക്കുന്നത് അപകടക്കെണിയായി. ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്. വീതികുറഞ്ഞ റോഡ് അരികിലാണ് അപകടകരമായി നിൽക്കുന്ന മരത്തിന്‍റെ ശിഖരങ്ങൾ വെട്ടിക്കൂട്ടിയിരിക്കുന്നത്. ഇതുവഴി വരുന്ന ഒട്ടേറെ വാഹനങ്ങൾ തടിയിൽ തട്ടി അപകടത്തിൽപെടാറുണ്ട്. ടാറിങ്ങിലേക്ക് തടി കയറിക്കിടക്കുന്നതിനാൽ തടിയിൽ തട്ടാതെ വാഹനങ്ങൾ വെട്ടിച്ചുമാറ്റുന്നതും അപകടങ്ങൾക്ക് കാരണമാകും. തടി വെട്ടിയിട്ടിട്ട് നാലുമാസത്തിലേറെയായെന്ന് നാട്ടുകാർ പറഞ്ഞു. അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm6 തുടങ്ങനാട് വിച്ചാട്ട് കവലയിൽ റോഡ് അരികിൽ മരം വെട്ടിയിട്ടനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
