Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപലവരവിലും നടക്കാതെ...

പലവരവിലും നടക്കാതെ പോക്കുവരവ്; മന്നാങ്കണ്ടം വില്ലേജിനെതിരെ ഭൂ ഉടമകൾ

text_fields
bookmark_border
അടിമാലി: പോക്കുവരവ് നടത്തുന്നതിന് വില്ലേജിലെത്തുന്ന ഭൂ ഉടമകളെ വില്ലേജ് അധികൃതര്‍ വലക്കുന്നതായി പരാതി. മന്നാങ്കണ്ടം വില്ലേജിനെതിരെയാണ് വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുന്നത്. പട്ടയഭൂമി ക്രയവിക്രങ്ങള്‍ക്ക്​ ശേഷമാണ് ഭൂ ഉടമകള്‍ പോക്കുവരവിനായി വില്ലേജ് ഓഫിസില്‍ എത്തുന്നത്. ഈ സമയം റീ സര്‍വേ അപാകതകള്‍, തണ്ടപ്പേരുകളില്‍ വ്യത്യാസം തുടങ്ങി നിരവധിയായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോക്കുവരവ് ചെയ്ത് നല്‍കുന്നില്ലെന്നാണ്​ ആക്ഷേപം. ഒരുവര്‍ഷമായി ഓഫിസ് കയറിയിറങ്ങി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍, ചില ഏജന്‍റുമാർ മുഖാന്തരം അപേക്ഷ നല്‍കിയാല്‍ ദിവസങ്ങള്‍ക്കകം പോക്കുവരവ് നടത്തി കരംഅടക്കാന്‍ സാധിക്കുന്നതായും പറയുന്നു. ഇതിന് പുറമെ പുതിയ പട്ടയ അപേക്ഷകളിലും വില്ലേജില്‍ പക്ഷപാതപരമായ നടപടി സ്വീകരിക്കുകയാണെന്ന്​ ആക്ഷേപമുണ്ട്​. കഴിഞ്ഞ റീ സര്‍വേയില്‍ കൂടുതല്‍ പേര്‍ക്കും പട്ടയഭൂമിയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ തണ്ടപ്പേര്‍, സർവേ നമ്പറുകളും മാറ്റി രേഖപ്പെടുത്തിയിരിക്കുന്നു. ഇതുവഴി പട്ടയ വസ്തു ഉടമകള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണെന്നും ജില്ല കലക്ടർ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നുമാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story