Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:29 AM IST Updated On
date_range 17 April 2022 5:29 AM ISTമാങ്കുളത്തെ മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം
text_fieldsbookmark_border
അടിമാലി: മാങ്കുളത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പരാതി. ആശുപത്രിയില്‍ ഉണ്ടായിരുന്ന മൃഗഡോക്ടര്‍ സ്ഥലം മാറിപ്പോയതോടെയാണ് സ്ഥിരഡോക്ടറുടെ സേവനം ലഭ്യമല്ലാതായത്. മൂന്നാറിലെ മൃഗഡോക്ടര്‍ക്കാണ് മാങ്കുളത്തെ മൃഗാശുപത്രിയുടെ അധിക ചുമതല നൽകിയത്. ചില ദിവസങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും സ്ഥിരഡോക്ടറുടെ സേവനം ലഭിക്കാത്തത് പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം മാങ്കുളത്തെ ഒരു ക്ഷീര കര്‍ഷകന്‍റെ പശു പ്രസവിക്കുകയും ഡോക്ടറുടെ സേവനം ലഭിക്കേണ്ട അടിയന്തര സാഹചര്യമുണ്ടാവുകയും ചെയ്തു. രാത്രിയായതിനാല്‍ വളരെ വൈകിയായിരുന്നു ഡോക്ടറുടെ സേവനം ലഭിച്ചത്. എങ്കിലും പശുക്കിടാവിനെ രക്ഷിക്കാനായില്ല. വണ്ടിക്കൂലി ഇനത്തിലും ഇദ്ദേഹത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായി. മാങ്കുളം മേഖലയില്‍ ക്ഷീരകര്‍ഷകര്‍ കൂടുതലായി ഉണ്ട്. ആശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിച്ച് പ്രശ്‌നപരിഹാരം കാണണമെന്നാണ് ക്ഷീരകര്‍ഷകര്‍ മുമ്പോട്ടുവെക്കുന്ന ആവശ്യം. idl adi 2 vetinary ചിത്രം: മാങ്കുളത്തെ സര്‍ക്കാര്‍ മൃഗാശുപത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
